KeralaLatest

ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം

“Manju”

സ്വന്തം ലേഖകൻ

ചങ്ങനാശേരി – കാവാലം കെ.എസ്.ആർ.ടി.സി. ബസ് സർവ്വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നീലംപേരുർ ത്രിതലപഞ്ചായത്ത് ജനപ്രതിനിധികൾ കെ.എസ്.ആർ.ടി.സി. ചങ്ങനാശേരി ബസ്സ് സ്റ്റേഷനു മുൻപിൽ 25.05.2020 ൽ നടത്തിയ കുത്തിയിരിപ്പ് സമരം കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.ടോമി കല്ലാനി ഉത്ഘാടനം ചെയ്തു.. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ്.പാർലമെൻ്ററി പാർട്ടി ലീഡർ പി.റ്റി.സ്കറിയ അദ്ധ്യക്ഷത വഹിച്ചു. ബോബൻ തയ്യിൽ, കുഞ്ഞുമോൾ വിജയകുമാർ, സിന്ധു.കെ.കുറുപ്പ്, എന്നിവർ ധർണ്ണയിൽ പങ്കെടുത്തു. ചങ്ങനാശേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് എം.പി.ദേവരാജൻ, ഡി.സി.സി.ജനറൽ സെക്രട്ടറി രാജീവ് മേച്ചേരി, ഐ.എൻ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി അഷറഫ്, ആലപ്പുഴ ഡി.സി.സി.അംഗങ്ങളായ ചാക്കോ വർഗീസ്, സഖറിയ വെരുപ്പുശേരി. കുട്ടനാട് ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ തോമസുകുട്ടി സെബാസ്റ്റ്യൻ. എം.സി. ജോയപ്പൻ തുടങ്ങിയ നേതാക്കൾ അഭിവാദ്യമർപ്പിച്ച് പ്രസംഗിച്ചു.

Related Articles

Back to top button