KeralaLatest

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു

“Manju”

കൊച്ചി: ഇന്ധനവിലയ്ക്ക് ഇന്നും വര്‍ധനവ്. കോവിഡ് രണ്ടാം തരംഗത്തില്‍ വലയുന്ന ജനങ്ങളുടെ നടുവൊടിക്കുന്ന വിധത്തിലാണ് ഇന്ധനവില കുതിക്കുന്നത്. പെട്രോളിന് 29 പൈസയും ഡീസലിന് 28 പൈസയുമാണ് കൂട്ടിയത്. ഈ മാസം പതിനാറാം തവണയാണ് വില കൂട്ടുന്നത്. ഒരു മാസത്തിനിടെ പെട്രോളിന് 3.47 രൂപ വര്‍ധിപ്പിച്ചു. ഡീസലിന് ഒരു മാസത്തിനിടെ കൂട്ടിയത് 4.23 രൂപയാണ്. മെയ് 4 മുതല്‍ 16 തവണ ഈ മാസം ഇന്ധനവില വില വര്‍ധിപ്പിച്ചു.

കൊച്ചിയില്‍ ഇന്ന് പെട്രോളിന് 94.33 രൂപയും ഡീസലിന് 90.74 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 96.21 രൂപയും ഡീസലിന് 91.50 രൂപയുമായി. മുംബൈയില്‍ പെട്രോള്‍ വില കഴിഞ്ഞ ദിവസം 100 കടന്നിരുന്നു. തുടര്‍ച്ചയായ വിലവര്‍ധനയെ തുടര്‍ന്ന് രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളില്‍ ഇന്ധനവില നേരത്തെ തന്നെ 100 കടന്നിട്ടുണ്ട്.

Related Articles

Back to top button