KeralaKozhikodeLatest

നാടക സംവിധായകൻ സി.കെ.സുബ്രമണ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു.

“Manju”

ഹരികൃഷ്ണൻ. ജി

അരൂർ: നാടക സംവിധായകൻ സി.കെ.സുബ്രമണ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു.  എറണാകുളം കമ്പിത്തപാൽ ജീവനക്കാരുടെ സഹകരണ സംഘം മുൻ പ്രസിഡന്റും, ബി എസ് എൻ എൽ റിട്ടയേർഡ് ജീവനക്കാരനും  എറണാകുളത്തെ തൊഴിലാളികളുടെ സാംസ്കാരികപ്രസ്ഥാനമായ “പേസ്” (പീപ്പിൾസ് ആർട്ട്സ് സെന്റർ എറണാകുളം) ന്റെ മുഖ്യസംഘാടകനുമായിരുന്നു.  സി കെ സുബ്രമണ്യൻ (61) രാവിലെ തുറവൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ആണ് മരണപ്പെട്ടത്.

പി ജെ ആന്റണി ഫൗണ്ടേഷന്റെ  തെരുവരങ്ങിൽ രണ്ട് തവണയും  പിന്നീട് തൊഴിലാളികളുടെ സമരവേദികളിലും ശ്രീ സുബ്രമണ്യൻ എഴുതി സംവിധാനം ചെയ്ത നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അരൂർ പഞ്ചായത്ത് തെന്നാംടം വെളിയിൽ ആണ് താമസം ഭാര്യ: സുശീല, മക്കൽ: ചാരുലത, ചിത്രലേഖ

Related Articles

Back to top button