KeralaLatest

കേ​ര​ള​ത്തി​ൽ 21ന് ​ ഭാ​ഗി​ക സൂ​ര്യ​ഗ്ര​ഹ​ണം; ഗ്ര​ഹ​ണം ദൃ​ശ്യ​മാ​വു​ക രാ​വി​ലെ 10.05 മു​ത​ൽ ഉ​ച്ച​വ​രെ​

“Manju”

ഹർഷദ്ലാൽ തലശ്ശേരി

പ​യ്യ​ന്നൂ​ർ: കേ​ര​ള​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ 21ന് ​വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണ​ത്തി​ൻറെ ഒ​രു ഭാ​ഗ​മാ​യു​ള്ള ഭാ​ഗി​ക സൂ​ര്യ​ഗ്ര​ഹ​ണം വീ​ക്ഷി​ക്കാ​നാ​കു​മെ​ന്ന് പ​യ്യ​ന്നൂ​ർ വാ​ന​നി​രീ​ക്ഷ​ണ​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഗം​ഗാ​ധ​ര​ൻ വെ​ള്ളൂ​ർ അ​റി​യി​ച്ചു.

ആ​കാ​ശ​ത്തി​ന്റെ വ​ട​ക്കു​കി​ഴ​ക്ക് ഭാ​ഗ​ത്ത് രാ​വി​ലെ 10.05 മു​ത​ൽ ഉ​ച്ച​വ​രെ​യാ​ണ് ഭാ​ഗി​ക സൂ​ര്യ​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​വു​ക. ഇ​ന്ത്യ​യി​ൽ രാ​ജ​സ്ഥാ​ൻ, ഉ​ത്ത​രാ​ഞ്ച​ൽ, ഹ​രി​യാ​ന എ​ന്നീ​സം​സ്ഥാ​ന​ങ്ങ​ളി​ൽ മാ​ത്ര​മേ വ​ല​യ​സൂ​ര്യ​ഗ്ര​ഹ​ണം കാ​ണാ​ൻ ക​ഴി​യു​ക​യു​ള്ളൂ.

സൂ​ര്യ​ബിം​ബ​ത്തി​ൻറെ 40 ശ​ത​മാ​നം മ​റ​യ്ക്കു​ന്ന ദൃ​ശ്യ​മാ​യി​രി​ക്കും കേ​ര​ള​ത്തി​ൽ കാ​ണാ​നാ​കു​ക. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ രാ​വി​ലെ 10.05 മു​ത​ൽ ഉ​ച്ച​യ്ക്ക് 1.20 വ​രെ​യാ​ണ് ഗ്ര​ഹ​ണ​സ​മ​യം. തി​രു​വ​ന​ന്ത​പു​ര​ത്ത് രാ​വി​ലെ 10.14 മു​ത​ൽ ഉ​ച്ച​യ്ക്ക് 1.22 വ​രെ ഗ്ര​ഹ​ണം കാ​ണാ​ൻ ക​ഴി​യും.

ദീ​ർ​ഘ​വൃ​ത്താ​കാ​ര ഭ്ര​മ​ണ​പ​ഥ​ത്തി​നി​ട​യി​ൽ ച​ന്ദ്ര​ൻ ഭൂ​മി​യി​ൽ നി​ന്ന് കൂ​ടു​ത​ൽ അ​ക​ന്നു​വ​രു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ലാ​ണ് വ​ല​യ​സൂ​ര്യ​ഗ്ര​ഹ​ണം ഉ​ണ്ടാ​കു​ന്ന​ത്. 21ന് ​സൂ​ര്യ​നും ച​ന്ദ്ര​നും മി​ഥു​നം ന​ക്ഷ​ത്ര​ഗ​ണ​ത്തി​ൽ ഉ​ത്ത​രാ​യ​ന രേ​ഖ​യ്ക്ക് നേ​രെ​മു​ക​ളി​ൽ വ​രു​ന്ന​തി​നാ​ലാ​ണ് ഗ്ര​ഹ​ണം ഉ​ണ്ടാ​കു​ന്ന​ത്.

സൂ​ര്യ​ഗ്ര​ഹ​ണം ന​ഗ്‌​ന​നേ​ത്ര​ങ്ങ​ൾ​കൊ​ണ്ട് നി​രീ​ക്ഷി​ക്ക​രു​തെ​ന്നും സൗ​ര ക​ണ്ണ​ട​ക​ളോ സ​ൺ​ഫി​ൽ​ട്ട​ർ പേ​പ്പ​റു​ക​ളോ ഗ്ര​ഹ​ണം വീ​ക്ഷി​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ഗം​ഗാ​ധ​ര​ൻ വെ​ള്ളൂ​ർ പ​റ​ഞ്ഞു.

Related Articles

Back to top button