IndiaKeralaLatest

കോവിഡ്ബോധവത്ക്കരണത്തിന് വേറിട്ട വഴിയുമായി ചായക്കടക്കാരന്‍

“Manju”

എം.ജി.ആറിന്‍റെയും ജയലളിതയുടെയും പ്രതിമകൾക്ക്​ മാസ്​ക്​; വേറിട്ട  ബോധവൽകരണവുമായി ചായക്കടക്കാരന്‍ | Tea vendor from TN puts masks on  Jayalalithaa, MGR's statues to create ...
ചെന്നൈ: കോവിഡിനെതിരെയുള്ള ഏറ്റവും വലിയ രക്ഷാകവചങ്ങളില്‍ ഒന്നാണ് മാസ്ക്. കോവിഡ് ചട്ടങ്ങള്‍ പാലിക്കാത്ത സ്വന്തം നാട്ടിലെ ജനങ്ങളെ ബോധവാന്‍മാരക്കുന്നതിനായി തമിഴ്നാട്ടിലെ ഒരു ചായക്കടക്കാരന്‍ വ്യത്യസ്തമായ ഒരു മാര്‍ഗം സ്വീകരിച്ചിരിക്കുകയാണ്.
മുന്‍ മുഖ്യമന്ത്രിമാരായ എം.ജി. രാമചന്ദ്രന്‍റെയും ജെ. ജയലളിതയുടെയും പ്രതിമകള്‍ക്ക് മാസ്ക് അണിയിച്ചായിരുന്നു തവമണിയുടെ ബോധവല്‍കരണം.
കോയമ്ബത്തൂര്‍ ജില്ലയിലെ പൊള്ളാച്ചിക്കടുത്തുള്ള തന്‍റെ ഗ്രാമത്തിലെ ജനങ്ങള്‍ കോവിഡ് ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടാണ് അദ്ദേഹം ഇത്തരം ഒരു പ്രവര്‍ത്തിയുമായി മുന്നോട്ട് വന്നത്. തന്‍റെ കടയില്‍ വരുന്ന ജനങ്ങള്‍ക്കിടയില്‍ കോവിഡ് രോഗബാധയെ കുറിച്ചുള്ള അവബോധം വളര്‍ത്താന്‍ തന്‍റെ പ്രിയ നേതാക്കന്‍മാരെ അദ്ദേഹം തെരഞ്ഞെടുക്കുകയായിരുന്നു.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മാസ്കിന്‍റെ പ്രാധാന്യം ജനങ്ങളെ ഓര്‍മിപ്പിക്കുകയാണ് മാസ്കണിഞ്ഞ എം.ജി.ആറിന്‍റെയും തലൈവിയുടെയും പ്രതിമകള്‍. നിലവില്‍ കോയമ്ബത്തൂരില്‍ മാത്രം 6922 കോവിഡ് രോഗികള്‍ ചികിത്സയില്‍ ഉണ്ട്. 720 പേരാണ് ജില്ലയില്‍ കോവിഡ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയത്.

Related Articles

Back to top button