IndiaLatest

ഇന്ത്യയില്‍ 5ജി വൈകിയേക്കും

“Manju”

ഡല്‍ഹി ;ഇന്ത്യയില്‍ 5ജി വൈകിയേക്കും. ടെലികോം ദാതാക്കള്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ സ്‌പെക്‌ട്രം ലേലത്തിന് 2022 മെയ് വരെ അധിക സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന് നിലവില്‍ 3300-3400 മെഗാഹെര്‍ട്‌സ് ബാന്‍ഡിലും ഐഎസ്‌ആര്‍ഒ 3400-3425 മെഗാഹെര്‍ട്‌സ് ബാന്‍ഡിലുമാണ് സ്‌പെക്‌ട്രം കൈവശം വച്ചിരിക്കുന്നത്.ചെലവേറിയ 5ജി വിന്യസിക്കുന്നതിന് ആവശ്യമായ സ്‌പെക്‌ട്രത്തിന്റെ ശരാശരി വലുപ്പത്തിന്റെ നിലവിലെ വില ടെലികോം കമ്പനികള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

വിന്യാസത്തിന് 3.3-3.6 Ghz ബാന്‍ഡില്‍ 100 Mhz 5ജി സ്‌പെക്‌ട്രം ആവശ്യമാണ്. ട്രായ് ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച്‌ ടെലികോം ഡിപ്പാര്‍ട്ട്മെന്റിലേക്ക് അയയ്ക്കുമെന്നും അവര്‍ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ പരിശോധിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Related Articles

Back to top button