ArticleKeralaLatest

ഉദയംപേരൂർ സൂനഹദോസ് നടന്നിട്ട് 421 വർഷം

“Manju”

 

കേരളത്തിലെ നസ്രാണി ക്രിസ്ത്യാനികളെ കത്തോലിക്കാ സഭയിലേക്കു കൊണ്ടുവരാനായി ഗോവ ആസ്ഥാനമാക്കിയിരുന്ന പാശ്ചാത്യ ലത്തീൻ സഭാപ്രതിനിധികൾ വിളിച്ചുചേർത്ത സഭാസമ്മേളനമാണ് ഉദയംപേരൂർ സൂനഹദോസ് അഥവാ ഉദയം‌പേരൂർ സൂനഹദോസ് (Synod of Diamper).1599 ജൂൺ 20-26 ആയിരുന്നു ഈ സമ്മേളനം

കേരള ചരിത്രത്തിൽ, വിശേഷിച്ചും ക്രിസ്ത്യൻ സഭാചരിത്രത്തിൽ, ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയ ഒരു സംഭവമായാണ്‌ ഉദയംപേരൂർ സുന്നഹദോസിനെ കണക്കാക്കുന്നത്‌. നസ്രാണികൾ എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ (മാർത്തോമാ ക്രിസ്ത്യാനികൾ) 1500 ഓളം വർഷങ്ങളായി പിന്തുടർന്നിരുന്ന കേരള ക്രൈസ്തവ പാരമ്പര്യത്തിന്മേലുള്ള ഒരു ആക്രമണമായി ഇതിനെ പലരും കാണുന്നു.തിവ്യവസ്ഥ തുടങ്ങിയവ അതേപടി തുടരുകയും ചെയ്ത മലങ്കര ക്രിസ്ത്യാനികളെ നവീകരിക്കാൻ ഉദ്ദേശം വച്ചുള്ളതായിരുന്നു സൂനഹദോസ് എന്ന് സൂനഹദോസ് തീരുമാനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

അക്കാലത്ത് ഗോവ പോർച്ചുഗീസ് ആധിപത്യത്തിൻ കീഴിലായിരുന്നു. അവിടത്തെ മെത്രാപ്പോലീത്ത, ഡോ. അലെക്സൊ ഡെ മെനസിസ് (ഡോ. അലെയ്ജോ ഡെ മെനസിസ്‌) ആണ്‌ സുന്നഹദോസ്‌ വിളിച്ചുകൂട്ടിയത്‌. അങ്കമാലി രൂപതയുടെ അധികാരപരിധിയിൽ ആണ്‌ സൂനഹദോസ്‌ നടന്നത്‌. അക്കാരണത്താൽ അങ്കമാലി സുന്നഹദോസ്‌ എന്നാണ്‌ വിളിക്കേണ്ടതെങ്കിലും അതിന്റെ പ്രത്യേകത മൂലം നടന്ന സ്ഥലമായ ഉദയംപേരൂരിന്റെ പേർ ചേർത്ത് അതിനെ വിളിക്കുന്നു

മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ജീവിതത്തിന്റെ വളർച്ചയുടെ ഗതി തിരിച്ചുവിട്ട സംഭവമായിരുന്നു 1498-ലെ പോർടുഗീസ് മിഷിനറിമാരുടെ ആഗമനം. ആദ്യ കാലങ്ങളിൽ ഇവിടുത്തുകാർ പൊർച്ചുഗീസുകാരെ വിശ്വാസത്തിൽ ക്രൈസ്തവ സഹോദരൻമാരായി കണക്കാക്കുകയും എല്ലാവിധ സഹായ സഹകരണങ്ങൾ നൽകുകയും ചെയ്തു. എന്നാൽ പോർച്ചുഗീസ് മിഷിനറിമാർ മാർത്തോമാ ക്രിസ്ത്യാനികളുടെ ആചാരാനുഷ്ഠാനങ്ങൾ ശരിയായി ഗ്രഹിക്കാനാവാത്തതിനാൽ അവയൊക്കെയും തെറ്റെന്നു മുദ്ര കുത്തുകയും ലത്തീൻ സഭയുടെ രീതികൾ ഇവിടെ അടിച്ചേൽപ്പിക്കുവാനും തുടങ്ങി. സംസ്കാരിക സാമ്പത്തിക നിലവാരത്തിൽ പിന്നോക്കമായിരുന്ന തീരദേശവാസികളായ ഹൈന്ദവരെ അവർ സ്നാനപ്പെടുത്തി ലത്തീൻ സഭയുടെ ഭാരതത്തിലെ അംഗബലം വർദ്ധിപ്പിച്ചു.

1534-ൽ ഗോവ ലത്തീൻ രൂപത സ്ഥാപിച്ചു.1558-ല്- കൊച്ചി രൂപതയെ സാമാന്ത രൂപതയാക്കി സ്ഥാപിച്ചു കൊണ്ടു ഗോവയെ അതിരൂപതയാക്കി. ഈ രൂപതകളിൽ മെത്രാൻമാരെ നിയമിക്കുന്നതിനുള്ള അവകാശം പദ്രുപാദോ എന്ന പോർട്ടുഗീസ് രാജാവിനായിരുന്നു.

അന്നത്തെകാലത്തെ വസ്ത്രധാരണരീതിയെ പറ്റി സുന്നഹദോസിന്റെ രേഖകളിൽ നിന്ന് വിലപ്പെട്ട വിവരങ്ങൾ ലഭിക്കുന്നു. സൂനഹദോസിൽ പങ്കെടുത്ത ഇടവക പ്രമാണിമാർ ഒരു മുണ്ട് മാത്രം ഉടുത്തിരുന്നു, എല്ലാവർക്കും കുടുമയുണ്ടായിരുന്നു. മറ്റു ജാതിക്കാരിൽ നിന്ന് അവരെ തിരിച്ചറിയണമെങ്കിൽ അവരുടെ കുടുമയുടെ അറ്റത്തെ കുരിശ് ദർശിക്കണം. എല്ലാവരും കാതിൽ കടുക്കനും സ്വർണ്ണ കങ്കണങ്ങളും ധരിച്ചിരുന്നു. ചിലർക്ക് അംഗരക്ഷകർ ഉണ്ടായിരുന്നു. മറ്റു ചിലർ വാൾ ധരിച്ചിരുന്നു.

മഴക്കാലമായതിനാൽ ഓലക്കുടയും തൊപ്പിക്കുടയും ധരിച്ചിരുന്നു. ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞു പോവാതിരിക്കാൻ അരയിൽ ചുവന്ന കച്ച കെട്ടിയിരുന്നതിലാണ് പണവും മറ്റും വച്ചിരുന്നത്. അരയിൽ തിരുകിയിരുന്ന കത്തിയുടെ അറ്റത്ത് വെള്ളിച്ചങ്ങലയിൽ വെറ്റില ചെല്ലം കാണപ്പെട്ടിരുന്നു. വിരലുകളിൽ പഞ്ചലോഹ മോതിരങ്ങളും സ്വർണ്ണ, വെള്ളി ആഭരണങ്ങളും കനമുള്ള കർണ്ണാഭരണങ്ങളും കാണപ്പെട്ടു.

Related Articles

Back to top button