IndiaLatest

കോവിഡ് അതിരൂക്ഷം:ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

“Manju”

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. വൈറസ് ബാധിച്ച് ഡോക്ടർമാർ മരിക്കുന്നത് തുടർച്ചയാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
രാജ്യത്ത് ഇതുവരെ 99 ഡോക്ടർമാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഈ സാഹചര്യത്തിൽ ആശുപത്രികളിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. ഡോക്ടർമാർ അടക്കം ആരോഗ്യപ്രവർത്തകർ സ്വന്തം സുരക്ഷയിൽ അതീവജാഗ്രത പുലർത്തണമെന്നും നിർദേശം നൽകി.

അതേസമയം, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. തമിഴ്‌നാട്ടിൽ കൊവിഡ് കേസുകൾ ഒന്നരലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4496 പോസിറ്റീവ് കേസുകളും 68 മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആകെ പോസിറ്റീവ് കേസുകൾ 1,51,820ഉം മരണം 2167ഉം ആയി. ചെന്നൈയിൽ കൊവിഡ് ബാധിതർ 80,000 കടന്നു. ഡൽഹിയിൽ 41 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 1647 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ പോസിറ്റീവ് കേസുകൾ 116,993. മരണസംഖ്യ 3487.

ഗുജറാത്തിൽ ആകെ രോഗബാധിതർ 44,648ഉം മരണം 2,081ഉം ആയി. കർണാടകയിൽ സ്ഥിതി രൂക്ഷമാണ്. 24 മണിക്കൂറിനിടെ 87 മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ആകെ പോസിറ്റീവ് കേസുകൾ 47253ഉം മരണം 928ഉം ആയി. ബെംഗളൂരുവിൽ 1975 പേർക്ക് കൂടി രോഗം ബാധിച്ചു. പശ്ചിമ ബംഗാളിൽ ആകെ മരണസംഖ്യ 1000 ആയി. 24 മണിക്കൂറിനിടെ 1589 കൊവിഡ് കേസുകളും 20 മരണവും റിപ്പോർട്ട് ചെയ്തു. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ പശ്ചിമ ബംഗാൾ നിയമസഭ കെട്ടിടം പത്ത് ദിവസത്തേക്ക് അടച്ചുപൂട്ടി. ആന്ധ്രയിൽ 44 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ബിഹാറിൽ കൊവിഡ് കേസുകൾ 20,000 കടന്നു.
രോഗമുക്തി നിരക്ക് 81.79 ശതമാനമായത് രാജ്യത്തിന് തെല്ലൊരു ആശ്വാസം നൽകുന്നുണ്ട്.

Related Articles

Back to top button