ErnakulamKeralaLatest

ഫെഡറല്‍ ബാങ്കില്‍ ഇനി സേവനം മുന്‍കൂട്ടി ബുക്ക് ചെയ്യാം

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: ഇടപാടുകള്‍ക്കായി ഫെഡറല്‍ ബാങ്കി ‘ഫെഡ്‌സ്വാഗത്’ എന്ന പേരില്‍ ഓണ്‍ലൈന്‍ പ്രീ ബുക്കിംഗ് സേവനം. വെബ്‌സൈറ്റില്‍ മുന്‍ കൂട്ടി ബുക്ക് ചെയ്ത് ശാഖയിലെത്തിയാല്‍ മതി. കൊവിഡ് പ്രതിരോധത്തിനായി സാമൂഹിക അകലം പാലിക്കാനും കാത്തിരിപ്പു സമയം ലാഭിക്കാനും ഇതുവഴിയാകും. 50 ശാഖകളില്‍ ആരംഭിച്ചു കഴിഞ്ഞു. ജൂണ്‍ അവസാനത്തോടെ എല്ലാ ശാഖകളിലും ലഭ്യമാകും.

https://www.federalbank.co.in/fed-swagat എന്ന ലിങ്കിലൂടെയാണ് ബുക്കിംഗ്. മൊബൈലില്‍ ലഭിക്കുന്ന സന്ദേശത്തിലെ സമയത്ത് ശാഖയില്‍ എത്തിയാല്‍ മതി. മൊബൈല്‍ ആപ്പ് വഴിയും പ്രീ ബുക്കിംഗ് ഒരുക്കുന്നുണ്ട്.

പുതിയ ഡെപ്പോസിറ്റ്/വായ്പ അക്കൗണ്ട് ഓപ്പണിംഗ്, ക്ലോസിംഗ്, ഫണ്ട് ട്രാന്‍സ്ഫര്‍, സ്റ്റേറ്റ്‌മെന്റുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ചെക്ക് ബുക്ക് തുടങ്ങി ഒട്ടുമിക്ക ബാങ്കിംഗ് സേവനങ്ങളും ഫെഡറല്‍ ബാങ്കിന്റെ മൊബൈല്‍/ ഇന്റര്‍നെറ്റ് ബാങ്കിംഗില്‍ ലഭ്യമാണ്.

Related Articles

Back to top button