IndiaLatest

ഹൈക്കോടതി ജ‌ഡ്‌ജിമാരായി 14 പേർ

“Manju”

ഡല്‍ഹി ; പതിനാല് പേരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കേരള ഹൈക്കോടതിയിലേക്ക് നാല് പേരെയാണ് അഡീഷണല്‍ ജഡ്ജിമാരായി നിയമിച്ചത്. സി ജയചന്ദ്രന്‍, സോഫി തോമസ്, അജിത്ത് കുമാര്‍, സുധ ചന്ദ്രശേഖരന്‍ എന്നിവര്‍ കേരളാ ഹൈക്കോടതിയില്‍ രണ്ട് വര്‍ഷത്തേക്ക് അഡീഷണല്‍ ജഡ്ജിമാരാകും.

ഈ വര്‍ഷം സെപ്റ്റംബര്‍ ഒന്നിനാണ് നാല് പേരെയും കൊളീജിയം ശുപാര്‍ശ ചെയ്തത്. ഏഴ് പേരെ തെലങ്കാന ഹൈക്കോടതിയിലും മൂന്ന് പേരെ ഒഡീഷ ഹൈക്കോടതിയിലും ജഡ്ജിമാരായി നിയമിച്ചിട്ടുണ്ട്.

Related Articles

Back to top button