LatestThiruvananthapuram

വര്‍ക്ക് നിയര്‍ ഹോം നടപ്പിലാക്കും

“Manju”

തിരുവനന്തപുരം : അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനായി വര്‍ക്ക് നിയര്‍ ഹോം നടപ്പിലാക്കുമെന്ന് ബഡ്ജറ്റ് പ്രഖ്യാപനം. ഈ പദ്ധതി നടപ്പിലാക്കുന്നതിനായി അന്‍പത് കോടി രൂപയാണ് ബഡ്ജറ്റില്‍ നീക്കി വച്ചിട്ടുള്ളത്. വര്‍ക്ക് നിയര്‍ ഹോം പദ്ധതിയിലൂടെ അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്ക് തൊഴില്‍ ഉറപ്പാക്കും. കൊവിഡ് കാലത്ത് വ്യാപകമായ വര്‍ക്ക് ഫ്രം ഹോം വീട്ടമ്മമാര്‍ക്ക് ഏറെ ഫലപ്രദമായിരുന്നു എന്ന വിലയിരുത്തലാണ് പുതിയ പദ്ധതിയെ കുറിച്ച്‌ സര്‍ക്കാരിനെ ചിന്തിപ്പിച്ചത്.

ഗ്രാമങ്ങളും ചെറുപട്ടണങ്ങളും കേന്ദ്രീകരിച്ച്‌ ലോകമെമ്പാടുമുളള കമ്പനികള്‍ക്ക് വേണ്ടി ഓണ്‍ലൈനായി ജോലി ചെയ്യാനാകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഐടി അധിഷ്ഠിത സൗകര്യങ്ങളുളള തൊഴില്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനായി തുടങ്ങും. നഗരങ്ങളിലും ഗ്രാമങ്ങളിലും സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതോടെ അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്കുള്‍പ്പടെ തൊഴില്‍ ലഭിക്കും. പദ്ധതിക്കായി അന്‍പത് കോടിയാണ് ബഡ്ജറ്റില്‍ നീക്കി വച്ചിട്ടുള്ളത്.

Related Articles

Back to top button