IndiaLatest

ഏഷ്യൻ ഗെയിംസില്‍ ഷൂട്ടിംഗില്‍ ലോക റെക്കോര്‍ഡ്

“Manju”

ഹാങ്ഷൗ: ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. ഷൂട്ടിംഗിലാണ് ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം. പുരുഷ വിഭാഗത്തില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീമിനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ദിവ്യാൻഷ് സിംഗ് പൻവര്‍, ഐശ്വര്യ പ്രതാപ് സിംഗ് തോമര്‍, രുദ്രാങ്കാഷ് പാട്ടീല്‍ എന്നിവരടങ്ങുന്ന ടീമാണ് സ്വര്‍ണം നേടിയത്.

10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോക റെക്കോഡോടെയാണ് ടീമിന്റെ പ്രകടനം. 1893.7 പോയന്റാണ് ഇന്ത്യൻ ടീം നേടിയത്. ഇന്ത്യയ്‌ക്ക് പിന്നില്‍ കൊറിയ രണ്ടാം സ്ഥാനവും ചൈന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Related Articles

Back to top button