AlappuzhaKeralaLatest

ഓട്ടോ-ടാക്സി ഡ്രൈവർമാർക്ക് സൗജന്യ പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു.

“Manju”

അജിത് ജി. പിള്ള

ചെങ്ങന്നൂർ: നഗരസഭാ പ്രദേശത്തെ അഞ്ഞൂറോളം ഓട്ടോ-ടാക്സി ഡ്രൈവർമാർക്ക് ചർക്ക കമ്മ്യൂണിറ്റി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സൗജന്യമായി പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എം.പി. വിതരണോദ്ഘാടനം നിർവഹിച്ചു. കെ.പി.സി.സി. ഉപാദ്ധ്യക്ഷനും മുൻ എം.എൽ.എ.യുമായ പി.സി.വിഷ്ണുനാഥ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. നിർവ്വാഹ സമിതി അംഗങ്ങളായ അഡ്വ.ഡി.വിജയകുമാർ, അഡ്വ.എബി കുര്യാക്കോസ്, ഡി.സി.സി.ജനറൽ സെക്രട്ടറിമാരായ പി.വി.ജോൺ, അഡ്വ.ഹരി പാണ്ടനാട്, നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ, കൗൺസിലർമാരായ ശോഭ വർഗ്ഗീസ്, ബെറ്റ്സി തോമസ്, സാലി ജെയിംസ്, ഐ.എൻ.റ്റി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി കെ.ദേവദാസ്, മണ്ഡലം പ്രസിഡൻറുമാരായ ആർ.ബിജു, വി.എൻ.രാധാകൃഷ്ണപ്പണിക്കർ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സതീഷ് ബുധനൂർ, കെ.എസ്.യു.ജില്ലാ ജനറൽ സെക്രട്ടറി അൻസിൽ അസീസ്, വരുൺ മട്ടയ്ക്കൽ, ഗോപു പുത്തൻ മoത്തിൽ, അഡ്വ.സന്തോഷ് മാണിക്കശ്ശേരി, സജി ചരവൂർ, ഷൈലജ ജേക്കബ്, സി ബീസ് സജി, അജിത് പഴവൂർ ജെയിംസ് പടിപ്പുരയ്ക്കൽ,ജോസ് കെ.ജോർജ്, പി.ഡി.മോഹനൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button