KeralaLatest

ജൂണ്‍ 25,26 തീയതികളില്‍ മഴ ശക്തമാകാന്‍ സാധ്യത

“Manju”

 

രജിലേഷ് കേരിമഠത്തില്‍

വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരളത്തില്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാലക്കാട് , വയനാട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.  വെള്ളിയാഴ്ച ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

ഇന്നലെ ഉച്ച മുതല്‍ തുടങ്ങിയ കനത്ത മഴയില്‍ കണ്ണൂരിലെ ചില പ്രദേശങ്ങളില്‍ വെള്ളം കയറി. തലശ്ശേരി ബസ് സ്റ്റാന്‍ഡില്‍ മുട്ടോളം വരെ വെള്ളം പൊങ്ങി. പല കടകളിലും വെള്ളം കയറി. ഞായറാഴ്ച ആയതിനാല്‍ കടകള്‍ അടച്ച നിലയിലായിരുന്നു. ഇരിട്ടി തളിപ്പറമ്പ് സംസ്ഥാന പാതയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മരം നീക്കി.

Related Articles

Back to top button