KannurKeralaLatest

ബി ജെ പിയുടെ ജനസമ്പർക്ക യജ്ഞത്തിന്റെ ഭാഗമായി പ്രവർത്തകർ മുതിർന്ന നേതാവായ പി പി മുകുന്ദനെ സന്ദർശിച്ചു.

“Manju”

 

മണത്തണ: നരേന്ദ്രമോദി സർക്കാരിന്റെ ഭരണ നേട്ടങ്ങളെക്കുറിച്ചും കേന്ദ്രസക്കാർ നടപ്പിലാക്കിയ വിവിധ പദ്ധതികളെ കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തിൽ നടന്നു വരുന്ന ബി ജെ പിയുടെ ജനസമ്പർക്കയജ്ഞത്തിന്റെ ഭാഗമായി പ്രവർത്തകർ ബിജെപിയുടെ മുതിർന്ന നേതാവായ പി പി മുകുന്ദനെ സന്ദർശിച്ചു.

യുവമോർച്ച പേരാവൂർ മണ്ഡലം പ്രസിഡന്റ്‌ വിശാൽ ഹരീന്ദ്രനാഥ് പി പി മുകുന്ദന് ലഘുലേഖയും പ്രധാനമന്ത്രിയുടെ കത്തും കൈമാറി. ബിജെപി പേരാവൂർ പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ഷിബു കെ പി, യുവമോർച്ച മണത്തണ യൂണിറ്റ് കമ്മിറ്റി ട്രഷറർ ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.

ഹർഷദ്ലാൽ തലശ്ശേരി

Related Articles

Back to top button