KeralaLatest

കോവിഡിനേക്കാള്‍ മരണസംഖ്യയുമായി ജില്ലയില്‍ ഡെങ്കി, വേണം ഡബിള്‍ ജാഗ്രത…

“Manju”

ഹർഷദ്ലാൽ തലശ്ശേരി

പേടിക്കണം ഡെങ്കിപ്പനിയേയും ! കണ്ണൂർ ജില്ലയിലെ ഡെങ്കിപ്പനി മരണം 5 ആയതോടെ ഈ വിഷയത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ജില്ലയിൽ, ‌നിലവിൽ കോവിഡിനേക്കാൾ മരണസംഖ്യ ഡെങ്കിപ്പനിക്കാണ്. കോവിഡ് ബാധിച്ചത് ഇതുവരെ 342 പേർക്കാണ് . ഡെങ്കി ബാധിച്ചത് 300ഓളം പേർക്കും കഴിഞ്ഞ 3 വർഷത്തെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന നിരക്കാണ് ഈ വർഷത്തേത്. വീടും പരിസരവും ശുചീകരിക്കുകയും കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുകയുമാണു പ്രധാനം.
കൊതുകു വളരാൻ സാധ്യതയുള്ള സ്ഥലങ്ങൾ
ഇരുണ്ട അല്ലെങ്കിൽ കറുത്ത പ്രതലത്തിലാണു കൊതുകു കൂടുതലുണ്ടാകാൻ സാധ്യത. കട്ടിലിനടിയിൽ, അലമാരയുടെ ഇടയിൽ, ഹെൽമറ്റിന് ഉൾഭാഗം എന്നിവിടങ്ങളിൽ കൊതുക് ഇരിക്കുന്നുണ്ടാകാം. ഇതു കണ്ടെത്തി കൊതുകിനെ നശിപ്പിക്കുക. ശുദ്ധജലം അടക്കം വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലും കൊതുക് വളരാനുള്ള സാധ്യതയേറെയാണ്. രാവിലെയും വൈകിട്ടും 4 മുതൽ 8 വരെയുള്ള സമയങ്ങളിലാണു കൊതുക് വീടിനകത്തേക്കു കയറാനുള്ള സാധ്യതയുള്ളത്. അതിനാൽ ഈ സമയങ്ങളിൽ ജനാലകളും കതകുകളും അടച്ചിടണം.

കടപ്പാട് : ഡോ.കെ.മായ, ജില്ലാ സർവൈലൻസ് ഓഫിസർ ഇൻ–ചാർജ്.

 

Related Articles

Back to top button