IndiaLatest

ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ മികച്ച തിരിച്ചു വരവ്

“Manju”

കോവിഡ് മഹാമാരിയുടെ ആഘാതത്തില്‍ നിന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മികച്ച തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുകയാണെന്ന വാദങ്ങള്‍ക്ക് ബലം പകരുന്നതാണ് അടുത്തിടെ പുറത്തുവന്ന ജിഡിപി കണക്കുകള്‍. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 20.1 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. പോയ വര്‍ഷം ഇതേ പാദത്തില്‍ സാമ്ബത്തിക രംഗം 24.4 ശതമാനം ചുരുങ്ങുകയാണുണ്ടായത്.ഉപഭോഗവും നിക്ഷേപവും തിരിച്ചുവരവിന്റെ സൂചനകള്‍ കാണിക്കുന്നു എന്നത് പ്രതീക്ഷ പകരുന്നു. സ്വകാര്യ ഉപഭോഗത്തില്‍ 19.3 ശതമാനം വര്‍ധനയാണുണ്ടായത്. കയറ്റുമതിയില്‍ 39.1 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ ഇറക്കുമതിയിലുണ്ടായത് 60.2 ശതമാനം വര്‍ധനയാണ്. തളര്‍ച്ചയെ അഭിമുഖീകരിച്ച ഒരു സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ശുഭസൂചകങ്ങളാണ് ഇവയെല്ലാം. സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായാണ് ആദ്യപാദ ജിഡിപി ഫലങ്ങള്‍ വരുന്നത്.

Related Articles

Back to top button