KeralaLatest

പൊതുപരീക്ഷ എഴുതുന്ന കുട്ടികൾക്ക് മാസ്കും സുരക്ഷാ നിർദ്ദേശങ്ങളുമായി ചെങ്ങന്നൂർ ബി ആർ സി 

“Manju”

അജിത് ജി. പിള്ള, ചെങ്ങന്നൂർ.

 

ചെങ്ങന്നുർ :  എസ് എസ് എൽ സി , ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് സമഗ്ര ശിക്ഷ കേരള, ചെങ്ങന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ മാസ്കും സുരക്ഷ നിർദ്ദേശങ്ങൾ അടങ്ങുന്ന ലഘുലേഖയും വിതരണം ചെയ്തു. സ്വാമി വിവേകാന്ദ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ സുരഭി എസ്സിന് മാസ്കും ലഘുലേഖയും വിതരണം ചെയ്തു കൊണ്ട് ചെങ്ങന്നൂർ ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ജി കൃഷ്ണകുമാർ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്കൂൾ പ്രിൻസിപ്പൽ രശ്മി ഗോപാലകൃഷ്ണൻ, പ്രഥമാധ്യാപിക സ്മിത എസ് കുറുപ്പ്, എൻ എസ് എസ് കോർഡിനേറ്റർ രാജി ആർ, സക്ലസ്റ്റർ കോർഡിനേറ്റര്മാരായ ബിജി ആർ, സുചിത്ര ദേവി എന്നിവർ പങ്കെടുത്തു ബി ആർ സി ട്രെയിനർമാർ, ക്ലസ്റ്റർ കോർഡിനേറ്റർമാർ,  അധ്യാപകർ, ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവരുടെ സഹകരണത്തോടെ മാസ്കുകൾ കുട്ടികളുടെ വീടുകളിൽ എത്തിക്കുകയും എല്ലാവർക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നു. സ്കൂളുകളിൽ എസ് എം സി , പി റ്റി എ യോഗങ്ങൾ വിളിച്ച് ചേർത്ത് പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാ മുൻകരുതലുകളും എടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

പരീക്ഷാർഥികൾ വീട്ടിൽ നിന്ന് സ്കൂൾ വരെയും തിരിച്ചു വീട്ടിൽ എത്തുന്നത് വരെയും നിർബന്ധമായും മാസ്ക് ധരിക്കണം. അധ്യാപകർ മാസ്കും കയ്യുറയും ധരിച്ചിരിക്കണം. സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കിയതിനു ശേഷം സാമൂഹിക അകലം പാലിച്ച് കൊണ്ട് മാത്രമേ  വിദ്യാർഥികളെ  പരീക്ഷകേന്ദ്രങ്ങളിൽ  പ്രവേശിപ്പിക്കുകയുള്ളു . കണ്ടയ്ൻമെന്റ്സോണിലുള്ളവർക്കും ഹോം ക്വാറന്റൈനിൽ ആളുകൾ ഉള്ള വീടുകളിൽ നിന്ന്  എത്തുന്നവർക്കും പ്രത്യേക ഇരിപ്പിടമൊരുക്കും. പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് സേ പരീക്ഷയോടൊപ്പം റെഗുലർ പരീക്ഷകൾ നടത്തും

Related Articles

Back to top button