IndiaLatest

വീട് കയറി ആക്രമം; 14 യുവാക്കള്‍ പിടിയില്‍

“Manju”

തിരുവനന്തപുരം: നഗരൂരില്‍ യുവാക്കള്‍ തമ്മിലുള്ള പകയെ തുടര്‍ന്ന് വീടുകയറി ആക്രമണം. സംഭവുമായി ബന്ധപ്പെട്ട് 14 പേരെ നഗരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
സൂരജ്, വിഷ്ണു എന്നീ യുവാക്കള്‍ തമ്മിലുണ്ടായ വഴക്കാണ് പിന്നീട് വീട്ടില്‍ കയറി സ്ത്രീകളെ വരെ ഉപദ്രവിക്കുന്ന സംഭവങ്ങളിലേക്ക് നീങ്ങിയത്.

നഗരൂര്‍ സ്വദേശികളായ വിഷ്ണുവും സൂരജും തമ്മില്‍ വര്‍ഷങ്ങളായി ശത്രുതയുണ്ട്. ഇവര്‍ തമ്മില്‍ നേരത്തേ ഏറ്റുമുട്ടുകയും ചെയ്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരം വിഷ്ണുവും സുഹൃത്ത് ലതീഷുമായി സൂരജിന്റെ സുഹൃത്തായ അഫ്‌സലിന്റെ വീടിനു മുന്നിലൂടെ ബൈക്കില്‍ പോവുകയായിരുന്നു. സൂരജും അപ്പോള്‍ ഈ വീട്ടിലുണ്ടായിരുന്നു. സൂരജും അഫ്‌സലും ചേര്‍ന്ന് വിഷ്ണുവിനോടു തട്ടികയറിയും ഒടുവില്‍ കയ്യാങ്കളിയിലെത്തുകയും ചെയ്തു. മര്‍ദ്ദനത്തില്‍ വിഷ്ണുവിനു സാരമായി പരിക്കേറ്റു.

വിഷ്ണുവിനെ മര്‍ദിച്ചതറിഞ്ഞ എട്ട് സുഹൃത്തുക്കള്‍ സ്ഥലത്തെത്തി. വിഷ്ണുവിന്റെ സുഹൃത്തുക്കളെത്തിയപ്പോള്‍ അഫ്‌സലും സൂരജും വീട്ടിലേക്ക് ഓടികയറി. അക്രമിസംഘം വീട്ടില്‍ കയറി സൂരജിനെയും അഫ്‌സലിനെയും തല്ലുകയായിരുന്നു. ഇതിനിടെ വീട്ടിലുണ്ടായിരുന്നു സ്ത്രീകള്‍ക്കും മര്‍ദ്ദനമേറ്റു. രണ്ട് സംഭവങ്ങളിലുമായി 14 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. കൂട്ടത്തല്ലില്‍ പ്രതികള്‍ക്കെല്ലാം പരിക്കേറ്റിട്ടുണ്ട്.

Related Articles

Back to top button