IndiaLatest

അതി​ര്‍ത്തി​യി​ല്‍ പ്രതി​രോധത്തിനായി മി​സൈലുകള്‍ വിന്യസിച്ചു; കരസേനാ മേധാവി ഇന്ന് ലഡാക്കിലെത്തും

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി​: കരസേനാ മേധാവി ജനറല്‍ മുകുന്ദ് നരവനെ ഇന്ന് ലഡാക്കിലെത്തും. ഇന്ത്യ ചൈന അതിര്‍ത്തിയിലെ സൈനിക വിന്യാസം വിലയിരുത്താനാണ് അദ്ദേഹം എത്തുന്നത്. ഗല്‍വാന്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം ഇരുസേനകളും ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് സന്ദര്‍ശനം. സംഘര്‍ഷത്തില്‍ കമാന്‍ഡിംഗ് ഓഫിസര്‍ കൊല്ലപ്പെട്ടുവെന്ന് ചര്‍ച്ചയില്‍ ചൈന സമ്മതിച്ചിരുന്നു.

അതി​ര്‍ത്തി​യി​ലെ സംഘര്‍ഷത്തിനുശേഷം ആദ്യമായി ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. റഷ്യ ഉള്‍പ്പെടെയുള്ള വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത യോഗത്തിലാണ് ഇരുവരും കൂടി​ക്കാഴ്ച നടത്തുക. ചൈനീസ് ആക്രമണത്തെ ചെറുക്കാന്‍ ഇന്ത്യ ലഡാക്ക് അതി​ര്‍ത്തി​യി​ല്‍ മി​സൈലുകള്‍ അടങ്ങി​യ വ്യോമപ്രതി​രോധ സംവി​ധാനം സ്ഥാപി​ച്ചി​ട്ടുണ്ട്. അടി​യന്തര സാഹചര്യമുണ്ടായാല്‍ തി​രി​ച്ചടി​ക്കാന്‍ സേനയ്ക്ക് സ്വാതന്ത്ര്യം നല്‍കി​യതി​നെ തുടര്‍ന്നാണി​ത്.

Related Articles

Back to top button