KeralaLatest

ശ്രീകാര്യത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഫ്ളൈഓവർ

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: നഗര കവാടമായ ശ്രീകാര്യത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഫ്ളൈഓവർ യാഥാർഥ്യമാകുന്നു. സ്ഥലമേറ്റെടുക്കുന്നതിന് ആവശ്യമായ തുകയുടെ ആദ്യഗഡു 35 കോടി രൂപ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി), എസ്പിവി ആയ കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപറേഷന് കൈമാറി.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിൽ കിഫ്ബി ഡിഎംഡി വിക്രംജിത്ത് സിങ് ഐപിഎസ്, കേരള ട്രാൻസിറ്റ് കോർപറേഷൻ എംഡി പി.ഐ.ശ്രീവിദ്യ ഐഎഎസിനാണ് തുക കൈമാറിയത്. തുടർന്ന്, ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഉടമകൾക്ക് പണം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ആരംഭിച്ചു. ചടങ്ങിൽ മേയർ കെ.ശ്രീകുമാറും കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപറേഷൻ ജനറൽ മാനേജർ ആനന്ദ് ഇളമണും പങ്കെടുത്തു. സ്ഥലമേറ്റെടുക്കൽ നടപടികൾക്കൊപ്പം പദ്ധതിയുടെ വിശദമായ സാങ്കേതിക പഠനവും ടെണ്ടർ നടപടികളും പുരോഗമിക്കുകയാണ്.

നാലുവരി ഫ്ളൈഓവറാണ് ശ്രീകാര്യത്ത് നിർമിക്കുന്നത്. 7.5 മീറ്ററാണ് ഫ്ളൈഓവറിന്റെ വീതി. ഇരുവശങ്ങളിലുമായി 5.5 മീറ്റർ വീതിയില്‍ സർവീസ് റോഡ് ഉണ്ടാകും. 535 മീറ്ററാണ് ഫ്ളൈഓവറിന്റെ നീളം. 135.37 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

Related Articles

Back to top button