KeralaLatest

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം

“Manju”

ശ്രീജ.എസ്

 

കൊ​ല്ലം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. മ​യ്യ​നാ​ട് സ്വ​ദേ​ശി വ​സ​ന്ത​കു​മാ​റാ​ണ് (68) മ​രി​ച്ച​ത്. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 22 ആ​യി ഉ​യ​ര്‍​ന്നു. പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹം ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ഏ​താ​നും ദി​വ​സ​മാ​യി വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ 10 ന് ​ഡ​ല്‍​ഹി നി​സാ​മു​ദ്ദീ​നി​ല്‍​നി​ന്ന് ട്രെ​യി​നി​ലാ​ണ് വ​സ​ന്ത​കു​മാ​ര്‍ നാ​ട്ടി​ലെ​ത്തി​യ​ത്. വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ രോ​ഗ​ല​ക്ഷ​ണം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ 17 ന് ​കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Related Articles

Back to top button