IndiaLatest

ആഗസ്റ്റ് പകുതിവരെ ട്രെയിനുകള്‍ ഓടില്ല, മുഴുവന്‍ റിസര്‍വേഷന്‍ തുകയും തിരിച്ച്‌ നല്‍കും

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: കൊവിഡ് പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ആഗസ്റ്റ് പകുതി വരെ ട്രെയിന്‍ സര്‍വ്വീസുകള്‍ പുനഃരാരംഭിക്കില്ല. ഇതുവരെ ട്രെയിന്‍ സര്‍വ്വീസിനായി ബുക്ക് ചെയ്ത മുഴുവന്‍ തുകയും തിരിച്ചുനല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ മുഴുവന്‍ സോണുകള്‍ക്കും നിര്‍ദേശം നല്‍കി.

ഏപ്രില്‍ 14 നോ അതിന് മുന്‍പോ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും റദ്ദാക്കാനും ടിക്കറ്റ് തുക പൂര്‍ണ്ണമായും റീഫണ്ട് ചെയ്യാനുമാണ് ഇന്ത്യന്‍ റെയില്‍വേ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജൂണ്‍ ഒന്നു മുതല്‍ പ്രത്യേകം ട്രെയിനുകള്‍ ആരംഭിച്ചിരുന്നെങ്കിലും കനത്ത മുന്‍കരുതലോടെയാണ് സര്‍വീസ് നടത്തുന്നത്.

ടി.ടി.ഇമാര്‍ ടൈയും കോട്ടും ധരിക്കണമെന്ന് നിര്‍ബന്ധമില്ല. പേരും പദവി സൂചിപ്പിക്കുന്ന ബാഡ്ജും ധരിക്കണമെന്ന് മാത്രം. മാസ്‌കുകള്‍, ഫെയ്സ് ഷീല്‍ഡുകള്‍, ഹെഡ് കവറുകള്‍, ഹാന്‍ഡ് ഗ്ലൗസുകള്‍, സാനിറ്റൈസര്‍, സോപ്പ് എന്നിവ എല്ലാ സ്റ്റാഫുകള്‍ക്കും നല്‍കിയാണ് സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറിനിടെ 15968 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് കേസുകള്‍ 4,56,183 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 465 പേരാണ് കൊവിഡ് ബാധിച്ചത് മരിച്ചത്. ഇതോടെ കൊവിഡ് മരണം 14476 ആയി. 2,58,685 പേര്‍ക്ക് കൊവിഡ് ഭേദമായി. ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുതിപ്പാണ്. 66,602 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 68 പേര്‍കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 2301 ആയി.

Related Articles

Back to top button