KeralaLatest

ഹരീഷ് പേങ്ങന് വേണ്ടി സഹായം അഭ്യര്‍ഥിച്ച്‌ സഹപ്രവര്‍ത്തകര്‍

“Manju”

 

ഹേഷിന്റെ പ്രതികാരം, ജയ ജയ ജയ ഹേ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനായ നടനാണ് ഹരീഷ് പേങ്ങന്‍.ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് അദ്ദേഹം ഇപ്പോള്‍ ഐസിയുവില്‍ ജീവന് വേണ്ടി മല്ലടിക്കുകയാണെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിച്ച്‌ നടന്‍ നന്ദന്‍ ഉണ്ണി.

കരള്‍ മാറ്റ ശസ്‌ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജ ലിവര്‍ ദാനം ചെയ്യാന്‍ തയ്യാറാണ്. ഇനി വേണ്ടത് ചികിത്സയ്ക്ക് ആവശ്യമായ തുകയാണെന്നും നന്ദന്‍ ഉണ്ണി ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.

നന്ദന്‍ ഉണ്ണിയുടെ കുറിപ്പ്
അഭ്യര്‍ത്ഥന : മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മന്‍, ജയ ജയ ജയ ഹേ, പ്രിയന്‍ ഓട്ടത്തിലാണ്, ജോ&ജോ, മിന്നല്‍ മുരളി തുടങ്ങി നിരവധി സമകാലിക സിനിമകളിലൂടെ നമ്മെ ചിരിപ്പിച്ച്‌, ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ ചെയ്ത കലാകാരന്‍, ഹരീഷ് പേങ്ങന്‍

എന്റെ നാട്ടുകാരനും പ്രിയ സുഹൃത്തുമായ ഹരീഷ്, കഴിഞ്ഞ പത്ത് ദിവസമായി എറണാകുളം അമൃത ആശുപത്രിയില്‍ ജീവിതത്തിലേക്ക് തിരിച്ചു വരുവാനായി മല്ലിടുകയാണ്..

ചെറിയ ഒരു വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഗുരുതരമായ കരള്‍ സംബന്ധമായ അസുഖമാണ്. അടിയന്തരമായി ലിവര്‍ ട്രാന്‍സ്പ്ലാന്റാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജ ലിവര്‍ ദാനം ചെയ്യാന്‍ തയ്യാറായിട്ടുണ്ട്. ഇനി വേണ്ടത് ചികിത്സയ്ക്ക് ആവശ്യമായ ഭീമമായ തുകയാണ്.

അതീവ ഗുരുതരാവസ്ഥയില്‍ നിലവില്‍ ന്യുമോണിയ പിടിപ്പെട്ട് ICUല്‍ ജീവിതത്തോട് മലിട്ട് കഴിയുന്ന ഹരീഷിനെ ഞാനിന്ന് നേരില്‍ കണ്ടിരുന്നു. ഡോക്ടര്‍മാരുമായി വിശദമായി സംസാരിക്കുകയുമുണ്ടായി. തുടര്‍ന്നുള്ള ഓരോ ദിവസവും ഹരീഷിന് നിര്‍ണായകമാണ്

സര്‍ജറിക്കും തുടര്‍ചികിത്സക്കുമായി ചെലവ് വന്നേക്കാവുന്ന ഏകദേശം 35 – 40 ലക്ഷം രൂപ കണ്ടെത്തുവാന്‍ അവനെ അത്രയും ഇഷ്ടപ്പെടുന്ന നാടും നാട്ടുകാരും സുഹൃത്തുക്കളും കൈകോര്‍ക്കുകയാണ്. ഈ ജീവന്‍ രക്ഷാപ്രയത്നത്തില്‍ പങ്കാളിയായി സഹായിക്കണം എന്ന് അഭ്യര്‍ത്ഥന

ഹരീഷിന്റെ സഹോദരിയുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സ് നിങ്ങള്‍ ഓരോരുത്തരും കൂടെ ഉണ്ടാവും എന്ന പ്രതീക്ഷിയില്‍ താഴെ കൊടുക്കുന്നു

 

Related Articles

Back to top button