IndiaLatest

ദുബായില്‍ സിബിഎസ്‌ഇ ഓഫീസ് തുറക്കാൻ പദ്ധതി

“Manju”

അബുദാബി: വിദ്യാഭ്യാസ ബന്ധം ദൃഢപ്പെടുത്തുന്നതിനായി പുത്തൻ ചുവടുവെപ്പുമായി ഇന്ത്യയും യുഎഇയും. ദുബായില്‍ സെൻട്രല്‍ ബോര്‍ഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ (സിബിഎസ്‌ഇ) ഓഫീസ് തുറക്കാൻ പദ്ധതിയിടുന്നതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച്‌ യുഎഇ മന്ത്രി സാറാ മുസല്ലവുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി.

ഐഐടി ഡല്‍ഹിഅബുദാബി ക്യാമ്പസ് സ്ഥാപിച്ചതിന് മന്ത്രിയെയും നേതൃത്വത്തെയും പ്രധാൻ അഭിനന്ദിച്ചു. ഇന്ത്യയുഎഇ സൗഹൃദത്തിന്റെയും നയതന്ത്രത്തിന്റെയും മാതൃകയാക്കാൻ ഇത്തരം പദ്ധതികള്‍ വഴി കഴിയുമെന്ന് കൂടിക്കാഴ്ചയ്‌ക്കിടെ പ്രധാൻ പറഞ്ഞു. എമിറേറ്റ്സിലെ ഇന്ത്യൻ കുട്ടികള്‍ സ്വരാജ്യത്തിന്റെ വേരുകളുമായും പാഠ്യപദ്ധതികളുമായും നിരന്തരബന്ധം പുലര്‍ത്തുന്നുണ്ട്. ഇതിനായി യുഎഇ നല്‍കുന്ന പിന്തുണ വളരെ വലുതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button