IndiaLatest

രാജ്യത്ത് ഒമിക്രോണ്‍ ബാധിതര്‍ 83ആയി

“Manju”

കര്‍ണാടക, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലായി 10 പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 83ആയി. 137 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കൂടുതല്‍ എണ്ണമാണ് ഇത്.

കര്‍ണാടകയില്‍ ഇന്ന് 5 പേര്‍ക്കാണ് ഒമിക്രോണ്‍ ബാധിച്ചത്. ഡല്‍ഹിയില്‍ നാലും ഗുജറാത്തില്‍ ഒരാള്‍ക്കും ഒമക്രോണ്‍ ബാധിച്ചു. അതോടെ കര്‍ണാടകയിലെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 8 ആയി. ഡല്‍ഹിയില്‍ 10 പേര്‍ക്കും ഗുജറാത്തില്‍ 5 പേര്‍ക്കുമാണ് ആകെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

Related Articles

Back to top button