Latest

വണ്ണം കുറയ്ക്കാന്‍ ‘ഹെല്‍ത്തി ഡ്രിങ്ക്’

“Manju”

വണ്ണം കുറയ്ക്കാനായി വര്‍ക്കൗട്ടും ഡയറ്റും ചെയ്യാറുണ്ടല്ലോ. എന്നാല്‍ ക്യത്യമായി ഇവ ചെയ്തിട്ടും ഭാരം കുറയുന്നില്ലെന്ന് ചിലര്‍ പരാതി പറയാറുണ്ട്. ചില പാനീയങ്ങള്‍ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. അതിലൊന്നാണ് ശര്‍ക്കര നാരങ്ങയും ചേര്‍ത്തുള്ള പാനീയം..

വിറ്റാമിന്‍ സിയുടെ ഗുണങ്ങളാല്‍ സമ്പുഷ്ടമായ നാരങ്ങ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയും അമിത കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. നാരങ്ങയില്‍ സാധാരണയായി കാണപ്പെടുന്ന പോളിഫെനോള്‍ ആന്റിഓക്‌സിഡന്റുകള്‍ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

പഞ്ചസാരയുടെ ആരോഗ്യകരമായ പകരക്കാരനാണ് ശര്‍ക്കര. ഇതില്‍ കലോറി കുറവാണ് ആന്റിഓക്‌സിഡന്റുകള്‍, സിങ്ക്, സെലിനിയം എന്നിവയാല്‍ സമ്പുഷ്ടവുമാണ്. ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും ഇത് ശരീരത്തെ സഹായിക്കുന്നു.
ആദ്യം രണ്ട് ​ഗ്ലാസ് വെള്ളത്തില്‍ വലിയ ഒരു കഷ്ണം ശര്‍ക്കര ഇടുക. വെള്ളം നല്ല പോലെ തിളച്ച്‌ ശര്‍ക്കര വെന്ത് ഉരുകി കഴിഞ്ഞാല്‍ തണുക്കാനായി വെള്ളം മാറ്റിവയ്ക്കുക. ശേഷം ആ വെള്ളം അരിച്ചെടുക്കുക. ശേഷം അതിലേക്ക് രണ്ട് ടീസ്പൂണ്‍ നാരങ്ങ നീര് ചേര്‍ക്കുക. താല്‍പര്യമുള്ളവര്‍ക്ക് ഇതിലേക്ക് പുതിനയില കൂടി ചേര്‍ക്കാം. ശേഷം കുടിക്കുക.

Related Articles

Back to top button