IndiaLatestUncategorized

മോദി ട്വിറ്ററില്‍ കൂടുതല്‍ പേര്‍ പിന്തുടരുന്ന നേതാവ്

“Manju”

ന്യൂദല്‍ഹി: ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ലോകത്തിലെ തന്നെ സജീവ രാഷ്ട്രീയ നേതാവ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കഴിഞ്ഞ ബുധനാഴ്ച പ്രധാനമന്ത്രിയെ ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം ഏഴ് കോടി കടന്നതോടെയാണിത്. 2009ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് മോദി ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങുന്നത്. ഒരു വര്‍ഷത്തിനു ശേഷം, 2010ല്‍, ഒരു ലക്ഷം പേര്‍ അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ഫോളോ ചെയ്യാന്‍ ആരംഭിച്ചു. 2020 ജൂലായിലാണ് അദ്ദേഹത്തിന്‍റെ അക്കൗണ്ടില്‍ ആറ് കോടി ഫോളോവേഴ്സ് ആയത്. ഇക്കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഒരു കോടി പുതിയ ഫോളോവേഴ്സിനെയാണ് മോദിക്ക് ട്വിറ്ററില്‍ ലഭിച്ചിരിക്കുന്നത്.

Related Articles

Back to top button