IndiaKeralaLatestThiruvananthapuram

മത്സ്യത്തൊഴിലാളി നേതാവ് ടി.പീറ്റർ അന്തരിച്ചു.

“Manju”

എസ്. സേതുനാഥ്

തിരുവനന്തപുരം ∙ മത്സ്യത്തൊഴിലാളി സംഘടനാ രംഗത്തെ മികവുറ്റ നേതാവും സംഘാടകനുമായ ടി.പീറ്റർ (62) അന്തരിച്ചു. നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറം ജനറൽ സെക്രട്ടറിയും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ മുൻനിര നേതാവുമാണ്. കോവിഡ് രോഗബാധയെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സംസ്ഥാനത്തെ നിരവധി പരിസ്ഥിതി സമരങ്ങളുടെയും ജനകീയ സമരങ്ങളുടെയും മുൻനിര നേതാക്കളിൽ ഒരാളായിരുന്നു ടി.പീറ്റര്‍. ആദിവാസി സമരമുൾപ്പെടെ നിരവധി മനുഷ്യാവകാശ സമരങ്ങളിലും പങ്കുചേർന്നു. മത്സ്യമേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ‘അലകൾ’ വാർത്താ പത്രികയുടെ എഡിറ്റായിരുന്നു. തിരുവനന്തപുരം വേളി സ്വദേശിയാണ്. മാഗ്ലിനാണ് ഭാര്യ. മകൾ: ഡോണ.

Related Articles

Back to top button