KeralaLatestThiruvananthapuram

ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കൊവിഡ്; അഞ്ച് പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം

“Manju”

സിന്ധുമോള്‍ ആര്‍

 

തിരുവനന്തപുരം: ഇന്നലെ ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 84 ആയി. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. മറ്റു രണ്ട് പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. വി.എസ്.എസ്.സി. ഉദ്യോഗസ്ഥനായ മണക്കാട് സ്വദേശി (41),​വി.എസ്.എസ്.സിയില്‍ നിന്ന് വിരമിച്ച വള്ളക്കടവ് പുത്തന്‍പാലം സ്വദേശി (60)​,​ മണക്കാട് മാര്‍ക്കറ്റ് ജംഗ്ഷനില്‍ സ്‌റ്റേഷനറി കട നടത്തുന്ന ആള്‍ (50)​,​ ഭാര്യ (42)​,​ മകന്‍ (15)​ എന്നിവര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം. മണക്കാട് സ്വദേശിയായ വി.എസ്.എസ്.സി ഉദ്യോഗസ്ഥനും പുത്തന്‍പാലം സ്വദേശിക്കും വിദേശയാത്രാ പശ്ചാത്തലമില്ല. വി.എസ്.എസ്.സി ഉദ്യോഗസ്ഥന് 15 മുതലും പുത്തന്‍പാലം സ്വദേശിക്ക് 18 മുതലും രോഗലക്ഷണങ്ങള്‍ പ്രകടമായി. ദമ്പതിമാരും മകനും നേരത്തെ രോഗം സ്ഥിരീകരിച്ച ആട്ടോഡ്രൈവറുടെ ബന്ധുക്കളാണ്. ഇയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന ഇവര്‍ നിരീക്ഷണത്തിലായിരുന്നു. തമിഴ്നാട്ടില്‍ നിന്നെത്തിയ തമിഴ്നാട് സ്വദേശി (28),​ മഹാരാഷ്ട്രയില്‍ നിന്നെത്തിയ ചിറയിന്‍കീഴ് സ്വദേശി (68) എന്നിവരാണ് രോഗം ബാധിച്ച മറ്റു രണ്ടുപേര്‍. ജില്ലയില്‍ ഇന്നലെ 422 പേര്‍ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. 28 പേര്‍ ആശുപത്രി വിട്ടു. ഇന്നലെ 550 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. 338 പരിശോധന ഫലങ്ങളാണ് ഇന്നലെ ലഭിച്ചത്.

Related Articles

Back to top button