IndiaKeralaLatest

അവസാന വര്‍ഷ പരീക്ഷക്കായി കോളജുകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍

“Manju”

Education: Educational News, Admission Board Exams, Results ...

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: അവസാന വര്‍ഷ പരീക്ഷകള്‍ക്കായി കോളജുകള്‍ തുറക്കാമെന്ന് കേന്ദ്രം. സുപ്രീം കോടതിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച സത്യവാങ്മൂലം നല്‍കിയത്. ഈ മാസം അവസാനം വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കേണ്ടെന്ന നിര്‍ദേശത്തില്‍ ഇളവ് വരുത്തിയാണ് പരീക്ഷകള്‍ക്ക് തുറക്കാമെന്ന് കേന്ദ്രം തീരുമാനമെടുത്തത്.

ഡിഗ്രി അവസാന വര്‍ഷ പരീക്ഷ നിര്‍ബന്ധമാക്കിയ യു.ജി.സി സര്‍ക്കുലര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സുപ്രീകോടതിയില്‍ ഹരജി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഈ ഹരജി പരിഗണിച്ച കോടതി, കേന്ദ്ര സര്‍ക്കാരിന്‍റെയും യു.ജി.സിയുടെയും മറുപടി തേടി. മറുപടിയിലാണ് പരീക്ഷകള്‍ക്കായി കോളജുകള്‍ തുറക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചത്.

Related Articles

Back to top button