International

ബ്രിട്ടനിൽ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിലും ഋഷിസുനക് മുന്നിൽ

“Manju”

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ ഋഷിസുനകിന് രണ്ടാം ഘട്ടത്തിലും ജയം. ധനകാര്യമന്ത്രി സ്ഥാനം വഹിച്ചിരുന്ന സുനക് ആദ്യ ഘട്ടത്തിലും ഒന്നാമനായിരുന്നു. രണ്ടാം സ്ഥാനത്ത് പെന്നി മോർദൗന്തും വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സ് മൂന്നാം സ്ഥാനത്തുമാണുള്ളത്. വോട്ടുകുറഞ്ഞ സുയേല്ലാ ബ്രാവേർമാൻ പുറത്തായി.

സ്വന്തം പാർട്ടിയിലെ മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും കടുത്ത വിമർശന ങ്ങളെതുടർന്നാണ് ബോറിസ് ജോൺസൻ രാജിവെച്ചത്. രാജ്യത്തിന്റെ സാമ്പത്തിക കരുത്ത് വർദ്ധിപ്പിക്കുമെന്നും ഭരണരംഗത്ത് സുതാര്യത ഉറപ്പുവരുത്തുമെന്നും സുനക് നടത്തിയ പ്രസംഗം വലിയ ജനപ്രീതി നേടിയെടുത്തിരിക്കുകയാണ്. മികച്ച ജനപ്രതിനിധിയായും മന്ത്രിയായും മുന്നേ തന്നെ ഋഷി സുനക് പേരെടുത്തിരുന്നു.

42 കാരനായ ഋഷി 2020ൽ കൊറോണ കാലത്ത് ധനകാര്യമന്ത്രിയായ ശേഷം കൊറോണയെ പ്രതിരോധിച്ച് നടത്തിയ സാമ്പത്തിക കാര്യ നീക്കങ്ങൾക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. അതേ സമയം കുടുംബങ്ങൾക്ക് ജീവിക്കാനാവശ്യമായ പണം നൽകിയില്ലെന്ന ആരോപ ണവും ഇടയ്‌ക്ക് നേരിടേണ്ടി വന്നിരുന്നു. ബ്രക്‌സിറ്റിനും ഋഷി സുനക് അനുകൂല നിലപാട് എടുത്ത വ്യക്തിയാണ്. ഇന്ത്യയുടെ ഐടി മേഖലയുടെ മുഖമുദ്രയായ ഇൻഫോസിസ് മുൻ മേധാവി നാരായണ മൂർത്തിയുടെ മരുമകനാണെന്നതും ഇന്ത്യൻ വംശജർക്ക് പ്രിയം കൂട്ടുന്നു.

Related Articles

Back to top button