അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1495 കേസുകള്‍; 612 അറസ്റ്റ്; പിടിച്ചെടുത്തത് 57 വാഹനങ്ങള്‍
എസ് സേതുനാഥ്
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1495 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 612 പേരാണ്. 57 വാഹനങ്ങളും പിടിച്ചെടുത്തു.
മാസ്ക് ധരിക്കാത്ത 5389 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ലംഘിച്ചതിന് 5 കേസുകളും രജിസ്റ്റര്‍ ചെയ്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 22, 12, 7
തിരുവനന്തപുരം റൂറല്‍ – 252, 159, 12
കൊല്ലം സിറ്റി – 210, 22, 10
കൊല്ലം റൂറല്‍ – 703, 1, 1
പത്തനംതിട്ട – 41, 47, 2
ആലപ്പുഴ- 32, 36, 0
കോട്ടയം – 18, 54, 0
ഇടുക്കി – 12, 3, 2
എറണാകുളം സിറ്റി – 9, 15, 0
എറണാകുളം റൂറല്‍ – 12, 14, 3
തൃശൂര്‍ സിറ്റി – 15, 16, 9
തൃശൂര്‍ റൂറല്‍ – 13, 15, 2
പാലക്കാട് – 57, 90, 1
മലപ്പുറം – 5, 10, 1
കോഴിക്കോട് സിറ്റി – 8, 3, 2
കോഴിക്കോട് റൂറല്‍ – 23, 32, 1
വയനാട് – 10, 0, 4
കണ്ണൂര്‍ – 0, 0, 0
കാസര്‍ഗോഡ് – 53, 83, 0