AlappuzhaKeralaLatest

അഞ്ചടിപാടത്ത് നെല്‍വിത്ത് വിതയ്ക്കലിന് തുടക്കമായി

“Manju”

ചന്ദിരൂർ ശാന്തിഗിരി ആശ്രമത്തിലെ അഞ്ചടിപാടത്ത് ഇന്ന് നെൽവിത്ത് വിതയ്ക്കൽ ആരംഭിച്ചു.17 ഏക്കർ പാടത്താണ് ഇന്ന് വിതയ്ക്കൽ ആരംഭിച്ചത്. കഴിഞ്ഞ 25 വർഷമായി മുടങ്ങാതെ എല്ലാ വർഷവും കൃഷി നടത്തി പോരുകയായിരുന്നു ആശ്രമം.

പൊക്കാളി നെൽകൃഷിയാണ് ഇവിടെ ചെയ്യുന്നത്. ഈ വർഷവും കോവിഡ് എന്ന മഹാമാരി നിലനിൽക്കുന്ന ഈ സാഹചര്യത്തിലും നെൽകൃഷി മുടങ്ങാതെ നടത്തുകയാണ് ആശ്രമം വിശ്വാസികളുടെ കൂട്ടായ്മ. ശാന്തിഗിരി ആശ്രമം ഹെഡ് സർവ്വാദരണീയ ജനനി അഭേദ ജ്ഞാനതപസ്വിനി വിത്ത് വിതയ്ക്കൽ കർമ്മം ഉദ്ഘാടനം ചെയ്തു.

ചേർത്തല ഏരിയ കോഡിനേറ്റർ ശ്രീ.ഹരികൃഷ്ണൻ.ജി, ആശ്രമം മാനേജർ ശ്രീ.രഘുവരൻ, എം.കെ. ശ്രീ.പുരുഷോത്തമൻ സി.വി എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button