IndiaLatest

കാശ്‌മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍,​ മൂന്ന് ഭീകരരെ സെെന്യം വധിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. അനന്ത്നാഗിലാണ് ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഖുല്‍ചോഹര്‍ മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. സുരക്ഷാസേനയും ജമ്മു കാശ്മീര്‍ പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കൂടുതല്‍ ഭീകരര്‍ സ്ഥലത്ത് മറഞ്ഞിരിക്കുന്നതായി സൂചനയുണ്ട്. കുല്‍ചോഹര്‍ മേഖലയില്‍ ഭീകരര്‍ മറഞ്ഞിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യം തെരച്ചില്‍ തുടങ്ങിയത്. ഇതോടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സ്ഥലത്തുനിന്നും എ.കെ 47 റൈഫിളും രണ്ട് പിസ്റ്റലും കണ്ടെടുത്തിരുന്നു.

Related Articles

Back to top button