KeralaLatest

ജോസ്‌ കെ മാണി ധാരണ പാലിച്ചില്ല; ചര്‍ച്ചക്ക്‌ ഇനിയും സാധ്യതയുണ്ടെന്ന്‌ ഉമ്മന്‍ചാണ്ടി

“Manju”

ശ്രീജ.എസ്

കോട്ടയം : ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയത് ഒട്ടും ആഗ്രഹിച്ചെടുത്ത തീരുമാനം അല്ലെന്ന് ഉമ്മന്‍ചാണ്ടി. യുഡിഎഫ് എടുത്ത ധാരണ ജോസ് കെ മാണി പാലിച്ചില്ല. അത് പാലിക്കാനുള്ള ബാധ്യത ജോസിനുണ്ട്. അതില്‍ പല തവണ ചര്‍ച്ചകള്‍ നടന്നിട്ടും ഫലമുണ്ടായില്ല.

ധാരണ നടപ്പിലാക്കുന്ന സാഹചര്യം വന്നാല്‍ ഇപ്പോഴും ചര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. രണ്ടു കൂട്ടരെയും ഒന്നിച്ച്‌ നിര്‍ത്താനാണ് ശ്രമിച്ചത്. ധാരണ നടപ്പാക്കിയാല്‍ എല്ലാം സുഗമമായി മുന്നോട്ടു പോകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി പിജെ ജോസഫ് വിഭാഗവും ജോസ് പക്ഷവും തമ്മിലുള്ള ധാരണക്ക് യുഡിഎഫിന് ഉത്തരവാദിത്തമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എഴുതി തയ്യാറാക്കിയതോ അല്ലയോ എന്നതല്ല വിഷയം. ഒരു ധാരണയാണ് അത്. അതിനുവേണ്ടി മുന്നണി നേതൃത്വം പല തവണ ഇടപെട്ടു. അത് പാലിക്കാതെ വന്നപ്പോള്‍ മറ്റ് വഴികളില്ലാതെയാണ് പുറത്താക്കേണ്ടിവന്നത്. ഇങ്ങനെയെ വരൂവെന്ന് ജോസിനും അറിയാമായിരുന്നു. ഉമ്മന്‍ചാണ്ടി പറഞ്ഞു.

Related Articles

Back to top button