IndiaLatest

ആദ്യ വനിതാ അഗ്നിശമന സേനാ ഉദ്യോഗസ്ഥ; പ്രിയ രവിചന്ദറിന് ഐഎഎസ്

“Manju”

ചെന്നൈ: ജോലിക്കിടെ പൊള്ളലേറ്റ തമിഴ്‌നാട് അഗ്നിശമന സേനയിലെ ആദ്യ വനിതാ ഓഫീസര്‍ക്ക് ഐഎഎസ്. 2012-ല്‍ സര്‍ക്കാര്‍ ഫയലുകള്‍ സുരക്ഷിതമാക്കുന്നതിനിടെയാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥയായ പ്രിയ രവിചന്ദറിന്(42) പൊള്ളലേറ്റത്.

ഇവര്‍ക്ക് ഐഎഎസ് നല്‍കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഇതാദ്യമായാണ് അഗ്നിശമന സേന ഉദ്യോഗസ്ഥയ്‌ക്ക് ഐഎഎസ് പദവി ലഭിക്കുന്നത്.

2003-ലാണ് ഗ്രൂപ്പ് -1 പരീക്ഷയിലൂടെ പ്രിയ സര്‍വ്വീസിന്റെ ഭാഗമായത്. യുകെയില്‍ നിന്നും വിദഗ്ധ പരിശീലനവും ഈ വനിതാ ഓഫീസര്‍ നേടിയിട്ടുണ്ട്. ചെപ്പോക്കിലെ സര്‍ക്കാര്‍ കെട്ടിടമായ ഏഴിലകത്ത് തീപിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്ന സംഘത്തെ നയിക്കുന്നതിനിടെ മേല്‍ക്കൂര തകര്‍ന്നു വീണാണ് പ്രിയ രവിചന്ദറിന് ഗുരുതരമായി പരിക്കേറ്റത്.

ആ വര്‍ഷം മികവിനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ മെഡലും 2013-ല്‍ രാഷ്‌ട്രപതിയുടെ ധീരതയ്‌ക്കുള്ള മെഡലും ലഭിച്ചു.

Related Articles

Back to top button