InternationalLatest

മുംബൈയിലെ താജ് വീണ്ടും തകര്‍ക്കുമെന്ന ഫോണ്‍ ഭീഷണിയുമായി പാക്കിസ്ഥാന്‍

“Manju”

ശ്രീജ.എസ്

മുംബൈ : നഗരത്തിലെ പ്രശസ്ത ഹോട്ടലുകളായ കൊളാബയിലെ താജ് മഹല്‍ പാലസും ബാന്ദ്രയിലെ താജ് ലാന്‍ഡ് എന്‍ഡും ബോംബ് വെച്ച്‌ തകര്‍ക്കുമെന്ന് പാക്കിസ്ഥാനില്‍ നിന്ന് ഫോണ്‍ ഭീഷണി. ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദ സംഘടനയിലെ അംഗമാണെന്ന് സ്വയം വ്യക്തമാക്കിയ ആള്‍ മുംബൈയിലെ രണ്ട് ഹോട്ടലുകള്‍ തിങ്കള്‍, ചൊവ്വ രാത്രികളില്‍ ബോംബ് വെച്ച്‌ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ 12.30ഓടെയാണ് ആദ്യ ഫോണ്‍ കോള്‍ എത്തിയത്. 2008 നവംബറില്‍ സംഭവിച്ചതുപോലെ താജ്മഹല്‍ പാലസ്, താജ് ലാന്‍ഡ് എന്‍ഡ് ഹോട്ടലുകള്‍ പൊട്ടിത്തെറിക്കുമെന്ന് അയാള്‍ പറഞ്ഞതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. രണ്ട് കോളുകളും ഒരേ നമ്പറുകളില്‍ നിന്നായിരുന്നതിനാല്‍ അന്വേഷണത്തിന് സൈബര്‍ സെല്ലിന്റെയും ടെലികോം വകുപ്പുകളുടെയും സഹായം തേടിയിട്ടുണ്ട്.

കൊറോണവൈറസ് വ്യാപനത്താലുള്ള ലോക്ക്ഡൗണ്‍ കാരണം നിലവില്‍ ഹോട്ടലുകള്‍ അടച്ചിട്ടിരിക്കുകയാണെങ്കിലും മുംബൈ പോലീസ് ഹോട്ടലുകള്‍ക്ക് ചുറ്റും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button