KeralaLatestThiruvananthapuram

പ​ഠി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ​കുട്ടികള്‍ക്കും പ്ല​സ്ടു സീ​റ്റ്: മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്

“Manju”

ശ്രീജ.എസ്

 

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്ടു പ്ര​വേ​ശ​ന​ത്തി​ന് കോ​വി​ഡ് വ്യാ​പ​നം പ്ര​തി​സ​ന്ധി​യാ​കി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്. ഓ​ണ്‍​ലൈ​നി​ലൂ​ടെ​യാ​ണ് പ്ല​സ്ടു പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. അ​തി​നാ​ല്‍ ത​ന്നെ കു​ട്ടി​ക്ക് സ്കൂ​ളു​ക​ളി​ല്‍ എ​ത്താ​തെ ത​ന്നെ പ്ര​വേ​ശ​നം നേ​ടാ​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

പ്ല​സ്ടു​വി​ന് പ​ഠി​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ള്ള എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും സീ​റ്റു​ണ്ടാ​കും. സി​ബി​എ​സ്‌ഇ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പ്ല​സ്ടു സീ​റ്റ് ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ ​സ്‌എ​സ്‌എ​ല്‍​സി പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ‌ജൂ​ലൈ ര​ണ്ട് മു​ത​ല്‍ ഏ​ഴു വ​രെ അ​പേ​ക്ഷി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തും. നി​ല​വി​ലു​ള്ള ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന്‍റെ പോ​രാ​യ്മ​ക​ള്‍ നി​ക​ത്തും. കു​ട്ടി​ക​ളു​ടെ പാ​ഠ​പ്പു​സ്ത​ക​ങ്ങ​ള്‍‌ ഉ​ട​ന്‍ എ​ത്തി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. സേ ​പ​രീ​ക്ഷാ തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. കോ​വി​ഡ് മൂ​ലം പ​രീ​ക്ഷ എ​ഴു​താ​തി​രു​ന്ന കു​ട്ടി​ക​ള്‍​ക്ക് റെ​ഗു​ല​റാ​യി ത​ന്നെ പ​രീ​ക്ഷ എ​ഴു​താ​നാ​വും. ഫി​സി​ക്സ്, കെ​മി​സ്ട്രി, ക​ണ​ക്ക് പ​രീ​ക്ഷ​ക​ള്‍ റെ​ഗു​ല​റാ​യി എ​ഴു​താം.

Related Articles

Back to top button