InternationalLatest

തൊഴിലാളികളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ നാലായി ചുരുക്കുന്നു

“Manju”

ബ്രസല്‍സ്: തൊഴിലാളികളുടെ പ്രവൃത്തി ദിവസങ്ങള്‍ ആഴ്ചയില്‍ നാലായി പുനര്‍നിശ്ചയിക്കാനുള്ള ശിപാര്‍ശ പരിഗണനയിലെന്ന് ബെല്‍ജിയം സര്‍ക്കാര്‍. ബെല്‍ജിയം സാമ്പത്തിക, തൊഴില്‍ മന്ത്രി പീയറിയെസ് ദെര്‍മാഗ്നയുടെ വക്താവാണ് ഇക്കാര്യം മുന്നോട്ട് വച്ചത് .
തൊഴിലാളി ക്ഷേമത്തിന്‍റെ ഭാഗമായി ഈ ശിപാര്‍ശ ബെല്‍ജിയം ഫെഡറല്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും വിഷയത്തില്‍ വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത ഉണ്ടാകുമെന്നും പീയറിയെസ് അറിയിച്ചതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധി ജനങ്ങളുടെ തൊഴില്‍ സാഹചര്യങ്ങളില്‍ വരുത്തിയ വലിയ മാറ്റങ്ങളാണ് പ്രവൃത്തി ദിനം കുറക്കുന്നത് മൗലിക കാര്യമായി കണക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത് . പുതിയ ശിപാര്‍ശയില്‍ തീരുമാനം വരുന്നതു വരെ തൊഴിലാളികള്‍ നിലവിലുള്ള സമയക്രമത്തില്‍ ജോലി ചെയ്യും.

വ്യവസായ, തൊഴില്‍ സംഘടനാ പ്രതിനിധികള്‍ക്ക് ശിപാര്‍ശ കൈമാറുകയും അവരുടെ അഭിപ്രായം കേള്‍ക്കുകയും ചെയ്യും. തുടര്‍ന്നായിരിക്കും നിയമനിര്‍മാണത്തിലേക്ക് സര്‍ക്കാര്‍ കടക്കുക. നിലവിലെ 38-40 മണിക്കൂര്‍ ജോലി സമയം ആഴ്ചയിലെ നാല് പ്രവൃത്തി ദിവസങ്ങളായി ചുരുക്കുന്നത് സംബന്ധിച്ച നിര്‍ദേശം ഏഴ് രാഷ്ട്രീയ കക്ഷികള്‍ ഉള്‍പ്പെടുന്ന ബെല്‍ജിയത്തിലെ സഖ്യസര്‍ക്കാര്‍ പരിഗണിക്കുന്നതായും നിര്‍ദേശത്തെ മുഴുവന്‍ ഭരണകക്ഷികളും പിന്തുണക്കുന്നതായും പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു .

Related Articles

Back to top button