IndiaLatest

കോവിഡ് പ്രതിരോധത്തിന് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഫലപ്രദമല്ലെന്ന് കണ്ടെത്തല്‍

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി; കോവിഡ് പ്രതിരോധത്തിന് പരീക്ഷണ അടിസ്ഥാനത്തില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് തടഞ്ഞ് ലോകാരോഗ്യസംഘടന. ഹൈഡ്രോക്‌സി ക്ലോറോക്വിനിന് മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കില്ല എന്ന് പരീക്ഷണത്തിലൂടെ തെളിഞ്ഞതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

മലേറിയ രോഗികള്‍ക്ക് നല്‍കിയിരുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കൊറോണാ ബാധിതരില്‍ ഫലപ്രദമാകില്ല എന്നും മരുന്നിന്റെ ഉപയോഗം കൊണ്ട് മരണനിരക്കില്‍ കാര്യമായ കുറവുണ്ടാകില്ല എന്നുമാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്. ഐസിഎംആര്‍ നടത്തിയ പരീക്ഷണത്തില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് ഫലപ്രദമാണെന്നായിരുന്നു കണ്ടെത്തിയിരുന്നത്. കോവിഡ് എന്ന മഹാമാരിയ്‌ക്കെതിരെയുള്ള ഗെയി ചേയ്ഞ്ചര്‍ എന്നായിരുന്നു. ട്രംപ് അടക്കം ഹൈഡ്രോക്‌സി ക്ലോറോക്വിനെ വിശേഷിപ്പിച്ചത്.

Related Articles

Back to top button