KeralaLatestThrissur

കയ്പമംഗലം മണ്ഡലത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 55 വിദ്യാർത്ഥിനികൾക്ക് സൗജന്യമായി സൈക്കിൾ വിതരണം ചെയ്തു

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

കയ്പമംഗലം മണ്ഡലത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 55 വിദ്യാർത്ഥിനികൾക്ക് സൗജന്യമായി സൈക്കിൾ വിതരണം ചെയ്തു. വിവിധ സർക്കാർ സ്‌കൂളുകളിൽ ഏഴ്, എട്ട്, ഒൻപത് ക്ലാസുകളിൽ പഠിക്കുന്ന 55 കുട്ടികൾക്കാണ് സൈക്കിൾ നൽകിയത്. പെട്രോനെറ്റ് എൽ എൻ ജി ലിമിറ്റഡിന്റെ ധനസഹായത്തോടെ തീരദേശ വികസന കോർപ്പറേഷൻ മുഖേന 4000 രൂപ വിലവരുന്ന സൈക്കിളുകളാണ് വിതരണം ചെയ്തത്. എറിയാട് കേരളവർമ്മ ഹയർ സെക്കന്ററി സ്‌കൂളിൽ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ വിതരണോദ്ഘാടനം നിർവ്വഹിച്ചു.

Related Articles

Back to top button