KeralaLatest

കുട്ടികള്‍ക്കായി സബ്‌സിഡി ലാപ്‌ടോപ്പ്; യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി സ്ഥാപിക്കും

“Manju”

 

കൊവിഡിന്റെ പശ്ചാത്തലത്തില്‍ പഠനപ്രക്രിയ മികച്ചതാക്കാന്‍ കുട്ടികള്‍ക്ക് ലാപ് ടോപ്പ് വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കെ എസ് എഫ് ഇ വിദ്യാശ്രീ എന്നാണ് പദ്ധതിയുടെ പേര്. കുടുംബശ്രീയുമായി ചേര്‍ന്ന് ഇത് പ്രാവര്‍ത്തികമാക്കും. പദ്ധതി വഴി ലാപ് ടോപ്പ് വാങ്ങുന്ന കുട്ടികള്‍ക്ക് വിവിധ വകുപ്പുകളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും സബ്‌സിഡി ലഭ്യമാക്കും

മഹാപ്രളയവും കാലവര്‍ഷക്കെടുതിയും നേരിടാന്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള യുവജനം മഹത്തായ പങ്കുവഹിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് 3.47 ലക്ഷം പേരുള്ള സാമൂഹിക സന്നദ്ധ സേന രൂപികരിച്ചത്. ഇവരില്‍ വലിയൊരു പങ്കും 18നും 35നും ഇടയില്‍ പ്രായമുള്ളവരാണ്. യുവസമൂഹത്തിന് ദിശാ ബോധം നല്‍കാനും ഭാവി നേതാക്കളായി വളര്‍ത്താനും യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി സ്ഥാപിക്കും

തദ്ദേശ സ്ഥാപനങ്ങളിലേക്ക് വരുന്ന ചെറുപ്പക്കാര്‍ക്ക് ഭരണകാര്യത്തിലും നിയമകാര്യത്തിലും പരിശീലനവും അറിവും നല്‍കും. ദുരന്ത പ്രതികരണത്തിലും ജോലികളിലും പരിശീലനം നല്‍കും. ഇതിന് വേണ്ട വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അമിത് മീണയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

പ്രജീഷ് വള്ള്യായി

Related Articles

Back to top button