KeralaLatest

വള്ള്യായി ബ്രാഞ്ചാശ്രമം ; ദര്‍ശനമന്ദിര സമര്‍പ്പണ വാര്‍ഷികം ആഘോഷിച്ചു

“Manju”

കണ്ണൂര്‍ ; ശാന്തിഗിരി ആശ്രമം, വള്ള്യായി ബ്രാഞ്ചില്‍ ഇന്ന് (02-02-2024, വെള്ളിയാഴ്ച) ദര്‍ശനമന്ദിര സമര്‍പ്പണ വാര്‍ഷികം ആഘോഷിച്ചു. രാവിലെ 6ന്റെ ആരാധനയ്ക്ക് ശേഷം പുഷ്പസമര്‍പ്പണം നടന്നു. ഗുരു സന്ദർശിച്ച വീടുകളിലെ കുടുംബാംഗങ്ങളുടെയും യൂണിറ്റുകളുടെയും സംഘടന പ്രതിനിധികളുടെയും പ്രത്യേകം തട്ടസമര്‍പ്പണം നടന്നു.

തുടര്‍ന്ന് ഉച്ചയ്ക്ക് 12.30 ന് സത്സംഗം ആരംഭിച്ചു. ദർശന മന്ദിരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഏരിയ ഇന്‍ചാര്‍ജ് സ്വാമി ആത്മബോധ ജ്ഞാനതപസ്വി സംസാരിച്ചു. യോഗത്തില്‍ ടി രാജീവൻ സ്വാഗതവും ഡോ.എം മുരളീധരൻ ആശംസയും സന്ധ്യ പ്രകാശ് കൃതജ്ഞതയും പറഞ്ഞു.

വൈകിട്ട് 6ന്റെ ആരാധനയ്ക്ക് ശേഷം ദീപപ്രദക്ഷിണം നടക്കും.

 

 

 

Related Articles

Back to top button