Uncategorized

വാഴയൂർ ഫാർമേഴ്സ് ക്ലബ്ബ് അംഗങ്ങള്‍ ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജ് ഹെർബൽ ഗാർഡന്‍ സന്ദര്‍ശിച്ചു

“Manju”

 

പോത്തന്‍കോട് : മലപ്പുറം വാഴൂരിലെ ഫാര്‍മേഴ്സ് ക്ലബ് അംഗങ്ങള്‍ ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജിലെ ഹെര്‍ബല്‍ ഗാര്‍ഡന്‍ സന്ദര്‍ശിച്ചു. ഇന്ന് (28.02.2023, ചൊവ്വാഴ്ച) രാവിലെ 10:45 ന് എത്തിയ മുപ്പതുപേരടങ്ങുന്ന സംഘം രാവിലെ  11:15 വരെ ഹെർബൽ ഗാർഡനിൽ ചിലവഴിച്ചു. ഏറെക്കാലമായി കാര്‍ഷികവൃത്തി ചെയ്ത് പ്രാവീണ്യം കണ്ടെത്തിയവരായിരുന്നു സംഘാംഗങ്ങളില്‍ ഭൂരിഭാഗവും. ഔഷധസസ്യങ്ങളെ നേരിട്ടറിയുക എന്നതാണ് ഈ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു. ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജിലെ മെഡിസിനൽ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ബി. പി. സിന്ധുവു, ഗാര്‍ഡന്‍ സൂപ്പര്‍വൈസര്‍ ദിവാകരൻ തൈക്കാടും ചേർന്ന് സന്ദര്‍ശകര്‍ക്ക് ഔഷധസസ്യങ്ങളെക്കുറിച്ച് പറഞ്ഞുകൊടുത്തു.

വാഴയൂർ ഫാർമേഴ്സ് ക്ലബ്ബ് സെക്രട്ടറി മൊയ്തീൻകുട്ടിയാണ് ഘത്തിന് നേതൃത്വം നൽകിയത്. തിരുവനന്തപുരത്തെ വിവിധ സസ്യഗവേഷണ കേന്ദ്രങ്ങൾ സന്ദർശിക്കാനായി പുറപ്പെട്ടതാണ് വാഴൂര്‍ ഫാര്‍മേഴ്സ് ക്ലബ് അംഗങ്ങള്‍. ശാന്തിഗിരി ആശ്രമസന്ദർശനവു സിദ്ധ മെഡിക്കൽ കോളേജ് ഹെർബൽ ഗാർഡൻ സന്ദർശനവു വേറിട്ട അനുഭവമായതായി എന്ന് ക്ലബ് അംഗങ്ങള്‍ പറഞ്ഞു.

 

Related Articles

Back to top button