KeralaLatest

നവപൂജിതം-97 : ഭക്തിപൂര്‍വ്വം അടുക്കളയില്‍ കര്‍മ്മം

“Manju”

പോത്തന്‍കോട് : നവപൂജിതം -97 അന്നദാനത്തോടനുബന്ധിച്ചുള്ള അടുക്കള കര്‍മ്മത്തിന് ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട് ഏരിയയിലെ ഭക്തരും എത്തിച്ചേര്‍ന്നു. ഗുരുവിന്റെ ജന്മദിനം നവപൂജിതം – 97 ലോകം മുഴുവൻ ആഘോഷിക്കുന്നതിന്റെ ഭാഗമായി ശാന്തിഗിരി ആശ്രമം തിരുവനന്തപുരത്ത്, അന്നദാനത്തിനോട് അനുബന്ധിച്ചുള്ള അടുക്കള കർമ്മത്തിന് ചേര്‍ത്തല ഏരിയ ഹെഡ്, സ്വാമി ഭക്തദത്തൻ ജ്ഞാന തപസ്വി, കമ്മ്യൂണിറ്റി കിച്ചണ്‍ ഹെഡ് സ്വാമി ജനസമ്മതൻ ജ്ഞാനതപസ്വി, കൊല്ലം ഏരിയ ഹെഡ് സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാനതപസ്വി, ഹരിപ്പാട് ഏരിയ ഹെഡ് സ്വാമി മധുരനാൻ ജ്ഞാനതപസ്വി, തിരുവനന്തപുരം ഏരിയ (റൂറല്‍) ഹെ‍ഡ് ജനനി പ്രാർത്ഥന ജ്ഞനാതപസ്വിനി, സ്വാമി ആത്മചിത്തൻ, ആലപ്പുഴ ഏരിയ ഇന്‍ചാര്‍ജ് സ്വാമി ജഗത് രൂപൻജ്ഞാനതപസ്വി എന്നിവരുടെ സാന്നിധ്യത്തിലും നേതൃത്വത്തിലുമാണ് അന്നദാനം തയ്യാറക്കല്‍ നടക്കുന്നത്. ചേർത്തല, ആലപ്പുഴ, ഹരിപ്പാട് ഏരിയകളിലെ ഗുരുഭക്തരും ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം പ്രവര്‍ത്തകരും മറ്റു് ഏരിയയില്‍ നിന്നുള്ള ഗുരുഭക്തര്‍ക്കൊപ്പം പ്രാർത്ഥനാ പൂര്‍വ്വം കര്‍മ്മത്തില്‍ പങ്കെടുക്കുന്നു. അടുക്കളയിലെ കര്‍മ്മത്തിന് ഗുരു വളരെയധികം പ്രാധാന്യം നല്‍കിയിരുന്നു. ആശ്രമത്തിലെത്തുന്നവരോട് ആദ്യം ഭക്ഷണം കഴിച്ചുവരാനാണ് ഗുരു ആവശ്യപ്പെട്ടിരുന്നത്.

Related Articles

Back to top button