KeralaLatest

താങ്ങായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍

“Manju”

സിന്ധുമോള്‍ ആര്‍

എല്‍ഡിഎഫ് സര്‍ക്കാര്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 2015–-16ല്‍ 33.99 ലക്ഷം പേര്‍ പെന്‍ഷന്‍ വാങ്ങിയിരുന്നത് 2019–-20ല്‍ 48.91 ലക്ഷമായി. കൂടിയത് 14.92 ലക്ഷം പേര്. കുറഞ്ഞ പെന്‍ഷന്‍ 600 രൂപയില്‍നിന്ന് 1,300 ആയി ഉയര്‍ത്തി.

തദ്ദേശസ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യുന്ന കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വാര്‍ധക്യ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, 50 വയസ്സിനുമുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവയിലാണ് ഈ വര്‍ധനവ്. 2016 ജൂലൈ മുതല്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കും വീടുകളില്‍ നേരിട്ടും പെന്‍ഷന്‍ എത്തിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി. പഞ്ചായത്തുകളില്‍ 38.97 ലക്ഷവും നഗരസഭകളില്‍ 5.84 ലക്ഷവും കോര്‍പറേഷനുകളില്‍ 3.37 ലക്ഷവും പേരാണ് പെന്‍ഷന്‍ വാങ്ങുന്നത്. 52 ലക്ഷംപേര്‍ക്ക് കര്‍ഷകത്തൊഴിലാളി പെന്‍ഷനും 25.17 ലക്ഷംപേര്‍ക്ക് വയോജന പെന്‍ഷനും ലഭിക്കുന്നു. നാലു ലക്ഷംപേര്‍ വികലാംഗ പെന്‍ഷനും 84896 പേര്‍ അമ്ബതു കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷനും 13.56 ലക്ഷം പേര്‍ വിധവാ പെന്‍ഷനും വാങ്ങുന്നു. യുഡിഎഫ് ഭരണകാലത്ത് 2011 മുതല്‍ 2016 വരെ 8,429 കോടിയാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷനായി വിതരണം ചെയ്തതെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതുവരെ 23,255 കോടി രൂപ വിതരണം ചെയ്തു.

Related Articles

Back to top button