KeralaLatest

വാഹനപണിമുടക്ക്; ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി

“Manju”

തിരുവനന്തപുരം: ഇന്ധനവിലയില്‍ പ്രതിഷേധിച്ച്‌ നാളെ നടക്കുന്ന സംയുക്ത വാഹന പണിമുടക്കിനെ തുടര്‍ന്ന് വിവിധ പരീക്ഷകള്‍ മാറ്റി. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ എട്ടാം തീയതിയിലേക്കാണ് മാറ്റിയത്. എം ജി സര്‍വകലാശാലയും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് നാളെ പണിമുടക്ക് നടക്കുന്നത്. വാഹന പണിമുടക്കാണെങ്കിലും ഹര്‍ത്താലിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ് കരുതുന്നത്. കേരള സാങ്കേതിക സര്‍വകലാശാലയുടേതടക്കം പരീക്ഷകള്‍ നേരത്തെ തന്നെ മാറ്റിയിരുന്നു. എസ് എസ് എല്‍ സി മോഡല്‍ പരീക്ഷയും മാറ്റാനാണ് സാദ്ധ്യത. ഇതുസംബന്ധിച്ച അറിയിപ്പ് അല്‍പ്പസമയത്തിനകം ഉണ്ടാകും. ഇതോടെ ദേശീയ തലത്തില്‍ നടക്കുന്ന പണിമുടക്ക് കേരളത്തില്‍ സമ്പൂര്‍ണമാകും.

Related Articles

Back to top button