LatestThiruvananthapuram

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റം സ​ര്‍​വീ​സ് റൂ​ളിന്റെ ഭാ​ഗ​മാ​ക്ക​ണം

“Manju”

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ജോ​ലി​യും കാ​ര്യ​ക്ഷ​മ​ത​യും പ​രി​ഗ​ണി​ച്ച്‌ വേ​ണം സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍‌​കേ​ണ്ട​തെ​ന്ന ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ന്റെ ശുപാ​ര്‍​ശയ്ക്ക് സര്‍ക്കാര്‍ അംഗീകാരം. പെ​രു​മാ​റ്റം സ​ര്‍​വീ​സ് റൂ​ളി​ന്റെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്നു​ള്ള ശുപാ​ര്‍​ശ സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചതോടെ ഉ​ട​ന്‍ ത​ന്നെ മാ​റ്റ​ങ്ങ​ള്‍ പ്രാ​ബ​ല്യ​ത്തി​ലാ​ക്കി സ​ര്‍​ക്കു​ല​ര്‍ ഇ​റ​ങ്ങും.

ജോ​ലി​യും കാ​ര്യ​ക്ഷ​മ​ത​യും പ​രി​ഗ​ണി​ച്ച്‌ വേ​ണം സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍‌​കേ​ണ്ട​തെ​ന്നാ​ണ് ശുപാ​ര്‍​ശ. ഫ​യ​ലു​ക​ള്‍ വൈ​കി​പ്പി​ച്ചാ​ലും ജ​ന​ങ്ങ​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യാ​ലും ജോ​ലി​സ​മ​യ​ത്ത് സീ​റ്റി​ലി​ല്ലെ​ങ്കി​ലും സ്ഥാ​ന​ക്ക​യ​റ്റം ത​ട​യും.

സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ഗ​സ​റ്റ​ഡ്, നോ​ണ്‍ ഗ​സ​റ്റ​ഡ് എ​ന്ന് ത​രം​തി​രി​ച്ചും ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് 13, നോ​ണ്‍ ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് ഒ​ന്‍​പ​ത് എ​ന്ന് സ്കോ​ര്‍ നി​ശ്ച​യി​ച്ചു​മാ​ണ് ഇ​തു​വ​രെ സ്ഥാ​ന​ക്ക​യ​റ്റം നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

Related Articles

Back to top button