KeralaLatestMalappuram

മംഗലം പഞ്ചായത്ത് 48 പേർക്ക് സൗജന്യ ക്യാന്‍സര്‍ ഹൃദ്രോഗ മരുന്ന് വിതരണം ചെയ്തു.

“Manju”

 

മലപ്പുറം : മംഗലം ഗ്രാമ പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ക്യാന്‍സര്‍ ഹൃദ്രോഗ രോഗികള്‍ക്കുള്ള സൗജന്യ മരുന്നുകള്‍ വിതരണം ചെയ്തു.നാല്‍പ്പെത്തിയെട്ട് രോഗികള്‍ക്കുളള മരുന്നുകളാണ് വിതരണം ചെയ്തത്. ഈ സമ്പത്തിക വര്‍ഷം പൂര്‍ണമായും രോഗികള്‍ക്ക് സൗജന്യ മരുന്ന്് വിതരണം ഉണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഹാജറ മജീദ് പറഞ്ഞു.കൂടാതെ പഞ്ചായത്തിലെ കിഡ്‌നി രോഗികള്‍ക്കും സൗജന്യമായി മരുന്ന് വിതരണം ചെയ്യുന്നുണ്ട്.ഏറെ സമ്പത്തിക ബാധ്യത വരുന്ന മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യാനുള്ള പഞ്ചായത്തിന്റെ തിരുമാനം രോഗികള്‍ക്ക് പ്രതീക്ഷയും ആശ്വസവും നല്‍കിയിട്ടുണ്ട്.മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഹാജറ മജീദ് നിര്‍വ്വഹിച്ചു.വൈസ് പ്രസിഡന്റ് ഏ.കെ സലീം,വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പാത്തുമ്മകുട്ടി, മെഡിക്കല്‍ ഓഫീസര്‍ ഡോ . സുൽത്താൻ വഹീദ ഷഹല്‍ എന്നിവര്‍ പങ്കെടുത്തു.
പി.വി.എസ്

Related Articles

Back to top button